Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെസിഎല്‍ സീസണ്‍-3; അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയല്‍സിന്‍റെ മുഖ്യ പരിശീലകൻ

കെസിഎല്‍ സീസണ്‍-3; അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയല്‍സിന്‍റെ മുഖ്യ പരിശീലകൻ

Reporter 3 weeks ago

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ ട്രിവാൻഡ്രം റോയല്‍സിന്റെ മുഖ്യ പരിശീലകനായി മുൻ കേരള ടീം പേസ് ബൗളറും പരിശീലകനുമായ അഭിഷേക് മോഹൻ എസ്.

എല്‍ നിയമിതനായി. കേരളത്തിനായി രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നീ പ്രധാന ആഭ്യന്തര ടൂർണമെന്റുകളില്‍ കളിച്ച പരിചയസമ്പത്തുമായാണ് അഭിഷേക് ടീമിന്റെ ചുമതലയേല്‍ക്കുന്നത്.

2014-15 അണ്ടർ-23 സീസണില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളർ എന്ന നേട്ടം കൈവരിച്ച അഭിഷേക്, അണ്ടർ-19 വിഭാഗത്തില്‍ രണ്ട് തവണ ദക്ഷിണ മേഖലയെ (South Zone) പ്രതിനിധീകരിക്കുകയും ഇന്ത്യ അണ്ടർ-23 ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.




'15 കാരനെ വാട്ടർ ബോയി ആക്കി'; വൈഭവിന്റെ അരങ്ങേറ്റം വൈകിപ്പിച്ചതില്‍ വിമർശനവുമായി കൈഫ്

കേരള ക്രിക്കറ്റ് അസോസിയേഷന്റെ (KCA) മികച്ച ഫാസ്റ്റ് ബൗളർക്കുള്ള പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുള്ള അദ്ദേഹം നിലവില്‍ കെ.സി.എ അണ്ടർ-16 ആണ്‍കുട്ടികളുടെ ടീമിന്റെ മുഖ്യ പരിശീലകനായും സേവനമനുഷ്ഠിച്ചു വരികയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) സീനിയർ അസോസിയേറ്റ് ആയ അഭിഷേക്, എസ്.ബി.ഐ ക്രിക്കറ്റ് ടീം അംഗം കൂടിയാണ്.

ഓഗസ്റ്റ് 21-ന് ആലപ്പി റിപ്പിള്‍സുമായിട്ടാണ് ട്രിവാൻഡ്രം റോയല്‍സിന്റെ ആദ്യ മത്സരം. അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണ്ണമായി വിനിയോഗിച്ച്‌ ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ 16 അംഗ കരുത്തുറ്റ ടീമിനെയാണ് ലേലത്തിലൂടെ ഫ്രാഞ്ചൈസി ഇത്തവണ അണിനിരത്തുന്നത്.

content highlights:abhishek mohan appointed trivandrum royals head coach kcl season 3

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter