Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ വെള്ളിയുമായി ലവ്പ്രീത് സിംഗ്

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ വെള്ളിയുമായി ലവ്പ്രീത് സിംഗ്

Reporter 3 weeks ago

2026 കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലവ്പ്രീത് സിങ്ങിന് വെള്ളി. പുരുഷന്മാരുടെ 110+ കിലോ വിഭാഗത്തിലാണ് ലവ്പ്രീത് വെള്ളി നേടിയത്.

ആകെ 388 കിലോ ഉയർത്തിയാണ് ലവ്പ്രീത് രണ്ടാമതെത്തിയത്. സ്നാച്ചില്‍ 176 കിലോയും ക്ലീൻ ആൻഡ് ജർക്കില്‍ 212 കിലോയുമാണ് താരം ഉയർത്തിയത്.




'അവിശ്വസനീയ പ്രകടനം'; വെള്ളിത്തിളക്കത്തില്‍ ശ്രീശങ്കറിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

389 കിലോ ഉയർത്തിയ ന്യൂസിലൻഡിന്റെ ഡേവിഡ് ആൻഡ്രു ഈ ഇനത്തില്‍ സ്വർണം നേടി. സ്നാച്ചില്‍ 166 കിലോയും ക്ലീൻ ആൻഡ് ജർക്കില്‍ 223 കിലോയുമാണ് താരം ഉയർത്തിയത്.

356 കിലോ ഉയർത്തിയ ഇംഗ്ലണ്ടിന്റെ ആൻഡ്രു ഗ്രിഫ് വെങ്കലമെഡല്‍ നേടി. സ്നാച്ചില്‍ 165 കിലോയും ക്ലീൻ ആൻഡ് ജർക്കില്‍ 191 കിലോയുമാണ് താരം ഉയർത്തിയത്.

Content highlight: ; commonwealth games lovepreet singh wins silver in weightlifting

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter