Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്രിസ്റ്റ്യാനോയ്ക്ക് മാംഗല്യം; വിവാഹ തീയതി പുറത്തുവിട്ടു

ക്രിസ്റ്റ്യാനോയ്ക്ക് മാംഗല്യം; വിവാഹ തീയതി പുറത്തുവിട്ടു

Reporter 3 weeks ago

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും തമ്മിലുള്ള വിവാഹം ഉടന്‍.

റൊണാള്‍ഡോയുടെ ജന്മദേശമായ മദീറ ദ്വീപില്‍ വെച്ച്‌ ഓഗസ്റ്റ് എട്ടിനാണ് വിവാഹച്ചടങ്ങുകള്‍. തീയതിയെക്കുറിച്ച്‌ ക്രിസ്റ്റിയാനോ സ്ഥിരീകരണം നല്‍കിയിട്ടില്ല. എങ്കിലും ഓഗസ്റ്റ് എട്ടിന് ചടങ്ങുകള്‍ നടക്കുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മദീറയുടെ തലസ്ഥാനമായ ഫഞ്ചാലിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രലില്‍ വെച്ച്‌ ഇരുവരും വിവാഹിതരാകും. തുടര്‍ന്ന് പഞ്ചനക്ഷത്ര ഹോട്ടലായ 'സവോയ് പാലസില്‍' വെച്ച്‌ മറ്റുപരിപാടികള്‍ നടക്കും. ഹോട്ടലില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും അതിഥികള്‍ക്ക് രണ്ട് ഫ്‌ളോറുകളിലും പ്രധാന ബാര്‍ ഏരിയകളിലും പ്രവേശനമുണ്ടാകില്ലെന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ശക്തമായത്. ഒരു സ്വകാര്യ ചടങ്ങ് നടക്കുന്നതിനാലാണ് ഈ നിയന്ത്രണങ്ങള്‍. സുരക്ഷാ ക്രമീകരണങ്ങളോടെ നടക്കുന്ന ഒരു പ്രമുഖ വിവാഹത്തിന് വേണ്ടിയാണ് ഹോട്ടല്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.




വമ്പന്‍ ഓഫറില്‍ വൊസീന്യ കാലുമാറി; കൊളോ-കൊളോയുമായുള്ള കരാറില്‍ നിന്ന് പിന്മാറി

റൊണാള്‍ഡോയെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ട ഇടമാണ് മദീറ. ഫഞ്ചാലില്‍ ജനിച്ച്‌ വളര്‍ന്ന പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ അവിടെ നിന്നാണ് തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി മാറുകയും ചെയ്തു. അതിനാല്‍ത്തന്നെ, സ്വന്തം ജന്മനാട് വിവാഹത്തിനായി തിരഞ്ഞെടുക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു നിമിഷമായി മാറും. 2026 ഫുട്‌ബോള്‍ ലോകകപ്പിന് ശേഷം റൊണാള്‍ഡോയും ജോര്‍ജിനയും മദീറയില്‍ വെച്ച്‌ വിവാഹിതരാകാന്‍ പദ്ധതിയിട്ടിരുന്നതായി മുമ്പ് പോര്‍ച്ചുഗീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016-ലാണ് റൊണാള്‍ഡോയും ജോര്‍ജിനയും ആദ്യമായി കണ്ടുമുട്ടുന്നത്. 2025 ഓഗസ്റ്റില്‍ ഡയമണ്ട് മോതിരം ധരിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് ജോര്‍ജിന തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം സ്ഥിരീകരിച്ചിരുന്നു.

content highlights: Cristiano Ronaldo & Georgina Rodríguez Wedding Date & Details

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter