വാഷിങ്ടണ്‍: ലെബനനില്‍ ഇസ്രയേല്‍ നടത്തി വരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.
ഹിസ്ബുള്ളയും ഇസ്രയേലും ആക്രമണങ്ങള്‍ നിർത്തിവെച്ചിരിക്കുകയാണെന്നാണ് ഡോണള്‍ഡ് ട്രംപ് പറയുന്നത്. തെക്കൻ ബെയ്റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപിൻ്റെ പ്രസ്താവനയുണ്ടായത്.
ഇസ്രയേലില്‍ ഹിസ്ബുള്ള ആക്രമണം നടത്തിയതിന് തിരിച്ചടിയായി ബെയ്റുട്ടില്‍ ആക്രമണം നടത്തുമെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തി വരുന്ന ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്ബുള്ള ലെബനൻ ആക്രമണം അവസാനിച്ചെന്ന് ഉറപ്പ് നല്‍കി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തുന്നത്. യുഎസുമായി ചർച്ചയ്ക്കില്ലെന്ന ഇറാൻ്റെ നിലപാട് സംഘർഷത്തെ കൂടുതല്‍ സങ്കീർണ്ണമാക്കിയിരുന്നു. പിന്നാലെയാണ് ട്രംപ് തന്നെ വിഷയത്തില്‍ നേരിട്ട് ഇടപ്പെട്ടത്. ഹിസ്ബുള്ള-ഇസ്രയേല്‍ സംഘർഷം അവനാപ്പിച്ചെന്നാണ് ട്രംപിൻ്റെ വാദം.
ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു; ഇനി യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ
ലെബനനില്‍ ഇസ്രയേല്‍ നടത്തി വരുന്ന ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാൻ അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് അറിയിച്ചിരുന്നു. ലെബനനില്‍ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കും വരെ ചർച്ചകള്‍ നിർത്തി വെയ്ക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്. ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം വെടിനിർത്തല്‍ ലംഘനമാണെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു.
Content Highlights: US President Donald Trump announced a Lebanon-Israel ceasefire shortly after Iran stated it had not held any discussions with the United States regarding the development

