Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂര്‍ണമെന്‍റുകള്‍ ബഹിഷ്‌കരിക്കാൻ യുവേഫ

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂര്‍ണമെന്‍റുകള്‍ ബഹിഷ്‌കരിക്കാൻ യുവേഫ

Reporter 3 weeks ago

ലോകകപ്പിന്‍റെ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകർക്ക് വില്‍ക്കാനുള്ള ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുടെ നീക്കത്തില്‍ പ്രതിഷേധം.

വരാനിരിക്കുന്ന മുഴുവൻ ഫിഫ ടൂർണമെന്‍റുകളും ബഹിഷ്‌കരിക്കാൻ 55 അംഗ രാജ്യങ്ങളുള്ള യുവേഫ ഒറ്റക്കെട്ടായി തീരുമാനിച്ചു. യുവേഫയുടെ അടിയന്തര യോഗത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാതെ ഇനി ഒരു ഫിഫ മത്സരത്തിലും യൂറോപ്യൻ ടീമുകള്‍ പങ്കെടുക്കില്ലെന്ന് യുവേഫ പ്രസ്താവനയില്‍ പറഞ്ഞു.




'വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയത് എന്തടിസ്ഥാനത്തില്‍?'; വിമർശിച്ച്‌ ഹർഷ ഭോഗ്‍ലെ

ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യണ്‍ ഡോളറിന്‍റെ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ഇതിന്‍റെ 20 ശതമാനം ഓഹരികള്‍ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനും പദ്ധതിയുണ്ട്.

പദ്ധതി അംഗീകരിക്കുകയാണെങ്കില്‍ ഫിഫയിലെ 211 അംഗരാജ്യങ്ങള്‍ക്കും 20 മില്യണ്‍ ഡോളർ വീതം നല്‍കുമെന്ന ഓഫറും ഫിഫ മുന്നോട്ടുവെച്ചു. സെപ്റ്റംബർ മധ്യത്തോടെ അംഗരാജ്യങ്ങള്‍ ഇത് അംഗീകരിക്കണമെന്നാണ് ഫിഫയുടെ നിലപാട്.

ഫിഫയുടെ നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് യുവേഫ പ്രതികരിച്ചത്. ഫുട്ബോളിന്റെ ഭാവി ഏതാനും സ്വകാര്യ വ്യക്തികളുടെ മുന്നില്‍ പണയം വെക്കാൻ അനുവദിക്കില്ലെന്ന് യുവേഫ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകകപ്പ് കച്ചവടത്തിനുള്ള ഒരു നിക്ഷേപ ഉല്‍പ്പന്നമല്ല. അത് തലമുറകളായി താരങ്ങളും ആരാധകരും പടുത്തുയർത്തിയ ഫുട്ബോളിന്‍റെ മഹത്തായ പാരമ്പര്യമാണ് എന്നും യുവേഫ ഓർമിപ്പിച്ചു.

content highlights: uefa threatens fifa world cup boycott private investment plan

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter