Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയത് എന്തടിസ്ഥാനത്തില്‍?'; വിമര്‍ശിച്ച്‌ ഹര്‍ഷ ഭോഗ്‍ലെ

'വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയത് എന്തടിസ്ഥാനത്തില്‍?'; വിമര്‍ശിച്ച്‌ ഹര്‍ഷ ഭോഗ്‍ലെ

Reporter 3 weeks ago

ദുലീപ് ട്രോഫി ഈസ്റ്റ് സോണ്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി 15കാരൻ വൈഭവ് സൂര്യവംശിയ തിരഞ്ഞെടുത്തതിനെതിരെ വിമർശനം.

എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നു പ്രസിദ്ധ കമന്റേറ്ററും ക്രിക്കറ്റ് നിരൂപകനുമായ ഹർഷ ഭോഗ്‍ലെ ചോദിച്ചു.

റെഡ് ബോള്‍ ക്രിക്കറ്റില്‍ വൈഭവ് തുടക്കാക്കാരൻ മാത്രമാണെന്നും ഇതിനു പിന്നിലെ ചിന്ത എന്താണെന്നും ഭോഗ്‍ലെ ചോദിക്കുന്നു. 15 കാരന് അധിക സമ്മർദ്ദം നല്‍കാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നും സീനിയർ താരങ്ങളായ മുഹമ്മദ് ഷമി, അഭിമന്യു ഈശ്വരൻ എന്നിവരെയാണ് പരിഗണിക്കേണ്ടിയിരുന്നത് എന്നും ഭോഗ്‍ലെ കൂട്ടിച്ചേർത്തു.




തോല്‍വിയറിയാത്ത നായകൻ!; രഹാനെയുടെ പടിയിറക്കം അപൂർവ റെക്കോർഡോടെ

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് ഉള്‍പ്പെടുത്തിയത്. ഇതാദ്യമായാണ് താരം ദുലീപ് ട്രോഫി കളിക്കാനൊരുങ്ങുന്നത്. മാത്രമല്ല ബിഹാറില്‍ നിന്നു ഈസ്റ്റ് സോണ്‍ ടീമിലെത്തിയ ഏക താരവും വൈഭവാണ്. ഇന്ത്യൻ താരം ഇഷാൻ കിഷനാണ് ഈസ്റ്റ് സോണ്‍ ടീമിന്റെ നായകൻ.

ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബർ ആറ് വരെയാണ് ദുലീപ് ട്രോഫി. ആദ്യ മത്സരത്തില്‍ ഈസ്റ്റ് സോണ്‍ ഓഗസ്റ്റ് 23 മുതല്‍ 26വരെ നോർത്ത് സോണിനെയാണ് നേരിടാനൊരുങ്ങുന്നത്.

content highlights: harsha bhogle questions vaibhav suryavanshi vice captaincy appointment

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter