Dailyhunt
'മോദിക്കൊപ്പം ഒരു വാഹനത്തില്‍ സഞ്ചരിച്ചത് കോണ്‍ഗ്രസിനോടുള്ള മധുരപ്രതികാരം'; പത്മജ വേണുഗോപാല്‍

'മോദിക്കൊപ്പം ഒരു വാഹനത്തില്‍ സഞ്ചരിച്ചത് കോണ്‍ഗ്രസിനോടുള്ള മധുരപ്രതികാരം'; പത്മജ വേണുഗോപാല്‍

Reporter 1 month ago

തൃശ്ശൂർ: തൃശ്ശൂരില്‍ നടന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തുറന്ന വാഹനത്തില്‍ സഞ്ചരിക്കാൻ സാധിച്ചത് കോണ്‍ഗ്രസിനോടുള്ള മധുരപ്രതികാരമാണെന്ന് പ്രതികരിച്ച്‌ പത്മജാ വേണുഗോപാല്‍.

തൃശ്ശൂരില്‍ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ബിജെപി നേതാവായ പത്മജയാണ്. റോഡ്‌ഷോയ്ക്ക് പിന്നാലെ മോദിക്കൊപ്പം പ്രചരണത്തില്‍ പങ്കെടുത്തതിലെ അതിയായ സന്തോഷവും അഭിമാനവും പത്മജ പങ്കുവച്ചു.

കേരളത്തിലൊരു വനിതാ മുഖ്യമന്ത്രിയെന്നതാണ് സ്വപ്‌നമെന്ന് രാഹുല്‍, ആവേശമില്ലാത്ത കയ്യടിയുമായി പുരുഷപ്രവർത്തകർ

നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ മകളായ പത്മജയ്ക്ക് 2021ല്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം സഞ്ചരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരുന്നു. 2021ല്‍ പത്മജ തൃശ്ശൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായിരിക്കെ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രിയങ്കയ്‌ക്കൊപ്പം സഞ്ചരിക്കാനുള്ള അനുവാദം തനിക്ക് അന്ന് ലഭിച്ചില്ല. സ്ഥാനാർത്ഥി താനായിരുന്നിട്ടും അന്നത്തെ ലോക്‌സഭ എംപിക്കായിരുന്നു പ്രാധാന്യം നല്‍കിയത്. വേദിയിലും തനിക്ക് അവഗണന നേരിടേണ്ടി വന്നു. അതിനാല്‍ ഇന്ന് ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ഒരു വാഹനത്തില്‍ സഞ്ചരിക്കാൻ കഴിഞ്ഞത് മധുരപ്രതികാരമാണെന്ന് മാധ്യമങ്ങളോട് പത്മജ പറഞ്ഞു.

'ദുരന്ത ബാധിതരെ മുൻ നിര്‍ത്തി പിരിച്ച പണം എത്ര?,വീടെവിടെ കോണ്‍ഗ്രസേ?'; പറവൂരിലും കുടില്‍ കെട്ടി സമരം നടത്തി DYFI

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്ന് എൻഡിഎ സ്ഥാനാർത്ഥികളാണ് മോദിക്കൊപ്പം റോഡ്‌ഷോയില്‍ പങ്കെടുത്തത്. പത്മജയ്ക്ക് പുറമേ സിസി മുകുന്ദൻ, കെ കെ അനീഷ് കുമാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. പിഎംഒയില്‍ നിന്നും നേരിട്ടാണ് മൂന്ന് സ്ഥാനാർത്ഥികളെ പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കാൻ തെരഞ്ഞെടുത്തത്. ഇവർക്ക് പുറമേ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വാഹനത്തില്‍ ഉണ്ടായിരുന്നു.

Content highlights: Padmaja Venugopal, NDA candidate, said sharing a vehicle with Narendra Modi during the Thrissur roadshow was a "sweet revenge" against Congress

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter