ബ്രസീല്‍ ഇതിഹാസ താരം നെയ്മർ ഫുട്ബോള്‍ പൂർണമായും നിർത്തുന്നതായി സൂചന. അന്തരാഷ്ട്ര ഫുട്‍ബോളിന് പിന്നാലെ ക്ലബ്ബ് ഫുട്ബാളില്‍ നിന്നും താരം വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.
ബ്രസീലിയൻ ക്ലബ്ബായ സാന്റോസുമായുള്ള നിലവിലെ കരാർ അവസാനിച്ചതിന് ശേഷം ഫുട്ബാളില്‍ തുടരുമോ എന്ന കാര്യത്തില്‍ താൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് നെയ്മർ വ്യക്തമാക്കി. 2026ലെ ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ മുപ്പത്തിനാലുകാരനായ താരം അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിച്ചിരുന്നു.
'15 കാരനെ വാട്ടർ ബോയി ആക്കി'; വൈഭവിന്റെ അരങ്ങേറ്റം വൈകിപ്പിച്ചതില്‍ വിമർശനവുമായി കൈഫ്
നിലവില്‍ സാന്റോസിലാണ് നെയ്മർ കളിക്കുന്നത്. ഈ വർഷം അവസാനത്തോടെയാണ് സാന്റോസുമായുള്ള കരാർ അവസാനിക്കുന്നത്. ഇതിന് ശേഷം ക്ലബ്ബ് ഫുട്ബാളില്‍ തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല. സാന്റോസും താരത്തിന്റെ കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല.
മൂന്ന് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു നെയ്മർ 2026 ലോകകപ്പിനായി ബ്രസീല്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, പരിക്കുകള്‍ കാരണം ടൂർണമെന്റില്‍ രണ്ട് മത്സരങ്ങളില്‍ നിന്നായി വെറും 37 മിനിറ്റ് മാത്രമാണ് താരത്തിന് കളിക്കാനായത്. 130 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകള്‍ നേടിയ നെയ്മർ തന്നെയാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരൻ.
content highlights: neymar jr breaks silence on retirement rumors and santos future

