Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിങ്ങളുടെ ഫോട്ടോ നിങ്ങളുടെ അറിവില്ലാതെ ഇന്റര്‍നെറ്റില്‍ എവിടെയൊക്കെ ഉപയോഗിക്കുന്നുണ്ട്?;കണ്ടെത്താം

നിങ്ങളുടെ ഫോട്ടോ നിങ്ങളുടെ അറിവില്ലാതെ ഇന്റര്‍നെറ്റില്‍ എവിടെയൊക്കെ ഉപയോഗിക്കുന്നുണ്ട്?;കണ്ടെത്താം

Reporter 1 day ago

നമ്മള്‍ ദിവസവും സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോട്ടോകള്‍ പങ്കുവയ്ക്കാറുണ്ട് അല്ലേ?. എന്നാല്‍, ഈ ചിത്രങ്ങള്‍ മറ്റാരെങ്കിലും അനുവാദമില്ലാതെ ഉപയോഗിക്കുന്നുണ്ടോ എന്ന് പലരും പരിശോധിക്കാറില്ല.

മറ്റുള്ളവരുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ നിങ്ങളുടെ ചിത്രം ഇന്റര്‍നെറ്റില്‍ എവിടെയൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. ഇതിന് വിലകൂടിയ സോഫ്റ്റ് വെയറിന്റെ ആവശ്യമില്ല. ഫോണിലൂടെ തന്നെ പരിശോധിക്കാം.

ഗൂഗിള്‍ ലെന്‍സ് ഉപയോഗിക്കാം?

ഇതിനായി സഹായിക്കുന്ന സംവിധാനമാണ് റിവേഴ്സ് ഇമേജ് സെര്‍ച്ച്‌ (Reverse Image Search). വാക്കുകള്‍ ടൈപ്പ് ചെയ്ത് തിരയുന്നതിന് പകരം ഒരു ചിത്രം ഉപയോഗിച്ച്‌ ഇന്റര്‍നെറ്റില്‍ തിരയുന്നതാണ് ഈ രീതി.

  • ഫോണില്‍ Google എടുത്ത് Google Lens തുറക്കുക.
  • ക്യാമറ അല്ലെങ്കില്‍ ഗാലറി ഐക്കണില്‍ ടാപ്പ് ചെയ്യുക.
  • പരിശോധിക്കേണ്ട ഫോട്ടോ ഗാലറിയില്‍നിന്ന് തിരഞ്ഞെടുക്കുക.
  • ലഭിക്കുന്ന തിരച്ചില്‍ ഫലങ്ങള്‍ പരിശോധിക്കുക.

നിങ്ങള്‍ നല്‍കിയ ചിത്രവുമായി സാമ്യമുള്ള ഫോട്ടോകളും അവ ലഭ്യമായ ചില വെബ്സൈറ്റുകളും തിരച്ചില്‍ ഫലങ്ങളില്‍ കാണാന്‍ കഴിയും. കമ്പ്യൂട്ടറില്‍ 'Google Images' (https://images.google.com/) തുറന്നും ചിത്രം ഉപയോഗിച്ച്‌ തിരയാം.




ഗൂഗിളിന് നിങ്ങളെക്കുറിച്ച്‌ ചിലതൊക്കെ അറിയാം?എന്തൊക്കെയെന്നല്ലേ?ശേഖരിച്ച വിവരങ്ങള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

മറ്റൊരു മാര്‍ഗം ടിന്‍ഐ (TinEye)

ഫോട്ടോയുടെ പകര്‍പ്പുകള്‍ ഇന്റര്‍നെറ്റില്‍ തിരയാന്‍ സഹായിക്കുന്ന മറ്റൊരു സംവിധാനമാണ് TinEye. 'TinEye. വെബ്സൈറ്റ് (https://tineye.com/) തുറന്ന് ചിത്രം അപ്ലോഡ് ചെയ്ത് തിരയാം. ചിത്രത്തിന്റെ അതേ പകര്‍പ്പുകളോ മാറ്റങ്ങള്‍ വരുത്തിയ പതിപ്പുകളോ കണ്ടെത്താന്‍ ഈ ടൂള്‍ സഹായിക്കും. ചില ഫലങ്ങളില്‍ ചിത്രം വെബ്സൈറ്റുകളില്‍ ആദ്യമായി കണ്ടെത്തിയ സമയത്തെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചേക്കാം.




നിങ്ങള്‍ പറയുന്നതൊക്കെ ഫോണ്‍ രഹസ്യമായി കേള്‍ക്കുന്നുണ്ടോ? പരസ്യം വരുന്നത് എങ്ങനെ തടയാം

ചിത്രം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ എന്തുചെയ്യണം?

നിങ്ങളുടെ ചിത്രം വ്യാജ അക്കൗണ്ടിലോ അനുവാദമില്ലാത്ത പോസ്റ്റിലോ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ആദ്യം ആ പേജിന്റെ ലിങ്കും സ്‌ക്രീന്‍ഷോട്ടും സൂക്ഷിക്കുക. തുടര്‍ന്ന് ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ റിപ്പോര്‍ട്ട് ചെയ്യാം. സ്വകാര്യതാ ലംഘനമോ ആള്‍മാറാട്ടമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനനുസരിച്ചുള്ള പരാതി നല്‍കുകയും ചെയ്യാം.ചിത്രം ഉപയോഗിച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ തെളിവുകള്‍ സൂക്ഷിച്ച്‌ 'ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍' (https://cybercrime.gov.in/) പരാതി നല്‍കാം.

ശ്രദ്ധിക്കേണ്ട കാര്യം

റിവേഴ്സ് ഇമേജ് സെര്‍ച്ച്‌ എല്ലാ വെബ്സൈറ്റുകളിലെയും ചിത്രങ്ങള്‍ കണ്ടെത്തുമെന്ന് ഉറപ്പില്ല. സ്വകാര്യ അക്കൗണ്ടുകളിലോ സെര്‍ച്ച്‌ എന്‍ജിനുകള്‍ക്ക് കണ്ടെത്താനാകാത്ത പേജുകളിലോ ഉള്ള ചിത്രങ്ങള്‍ ലഭിക്കണമെന്നില്ല. അതിനാല്‍ തിരയുമ്പോള്‍ ചിത്രം കണ്ടെത്താനായില്ല എന്നതുകൊണ്ട് അത് മറ്റൊരിടത്തും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പിക്കാനാകില്ല. അതുപോലെ, നിങ്ങളുടെ വ്യക്തിഗത ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റിന്റെ സ്വകാര്യതാ നയം പരിശോധിക്കുന്നതും പ്രധാനമാണ്.

Content Highlights :Is someone using your photo on unfamiliar websites or fake social media accounts? You can check this with the help of Google

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter