Dailyhunt
പരാഗ് ബ്രില്ലിയൻസ്; റിയാൻ പരാഗിന് കീഴില്‍ ആര്‍ആറിന് സ്വപ്നമതുല്യ കുതിപ്പ്

പരാഗ് ബ്രില്ലിയൻസ്; റിയാൻ പരാഗിന് കീഴില്‍ ആര്‍ആറിന് സ്വപ്നമതുല്യ കുതിപ്പ്

Reporter 3 weeks ago

പിഎല്ലില്‍ പുതിയ നായകന്‍ റിയാന്‍ പരാഗിന് കീഴില്‍ സ്വപ്‌നതുല്യമായ കുതിപ്പ് രാജസ്ഥാൻ റോയല്‍സ് നടത്തുന്നത്. ആ വിജയകുതിപ്പിന് തടയിടാൻ കരുത്തുറ്റ ബൗളിംഗ്‌ നിരയുള്ള മുംബൈ ഇന്ത്യൻസിനും ആയില്ല.

അഞ്ചു തവണ കിരീട ജേതാക്കളായ എംഐയെ 27 റണ്‍സിന് തകര്‍ത്തുവിട്ടാണ് രാജസ്ഥാൻ റോയല്‍സ് ഈ സീസണിലെ തങ്ങളുടെ ഹാട്രിക് ജയം കുറിച്ചത്. ഒപ്പം പോയിന്റ് പട്ടികയുടെ തലപ്പത്തും എത്തി.

മുൻ ആർആർ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ സിഎസ്കെയിലേക്ക് കൂടുമാറിയതോടെയാണ് റിയാൻ പരാഗിലേക്ക് നായക കസേരയെത്തുന്നത്. പിന്നാലെ വന്ന സകല പ്രവചനങ്ങളും തെറ്റിച്ച്‌ റോയല്‍സ് കുതിക്കുമ്ബോള്‍ ക്യാപ്റ്റന്‍ പരാഗും കൈയടി നേടുകയാണ്. മുംബൈയുമായുള്ള കഴിഞ്ഞ പോരാട്ടത്തിന് ശേഷം പരാഗിന്റെ ക്യാപ്റ്റന്‍സിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നതും. ഇതിഹാസ ഓപ്പണറും മുന്‍ മുംബൈ നായകനുമായ രോഹിത് ശര്‍മയെ പൂട്ടാന്‍ പരാഗ് നടത്തിയ തന്ത്രങ്ങളും ശ്രദ്ധേയമാണ്.




ചാമ്ബ്യൻസ് ലീഗ്; യൂറോപ്യൻ ക്ലാസിക്കോയില്‍ ബയേണിനോട് തോറ്റ് റയല്‍ മാഡ്രിഡ്

ഗുവാഹത്തിയില്‍ നടന്ന എംഐ - ആർആർ പോരില്‍ തന്റെ ബൗളര്‍മാരെ വളരെ ഗംഭീരമായിട്ടാണ് റിയാന്‍ പരാഗ് ഉപയോഗിച്ചത്. ക്രീസിലുള്ള ബാറ്റര്‍മാരെ കുറിച്ച്‌ വ്യക്തമായി പഠിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും. മഴയെ തുടര്‍ന്നു 11 ഓവറുകളാക്കി വെട്ടിക്കുറച്ച പോരില്‍ 151 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് മുംബൈയ്ക്കു ആർആർ വച്ചുനീട്ടിയത്. ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറില്‍ തന്നെ റോയല്‍സിനു ബ്രേക്ക്ത്രൂ ലഭിക്കുകയും ചെയ്തു.

തൊട്ടടുത്ത ഓവറില്‍ നാന്ദ്രെ ബര്‍ഗര്‍ ടീമിനു രണ്ടാമത്തെ വിക്കറ്റ് സമ്മാനിച്ചത്. അപകടകാരിയായ സൂര്യകുമാര്‍ യാദവിനെയാണ് നാലാമത്തെ ബോളില്‍ അദ്ദേഹം മടക്കി അയച്ചത്. ഇതോടെ മുംബൈ രണ്ടോവറില്‍ രണ്ടു വിക്കറ്റുിനു 22 റണ്‍സിലേക്കും വീണു. പക്ഷെ മൂന്നു ബോളില്‍ അഞ്ചു റണ്‍സുമായി രോഹിത് ശര്‍മ അപ്പോഴും ക്രീസിലുള്ളത് റോയല്‍സിനു ഭീഷണിയായിരുന്നു. അവിടെയായിരുന്നു പരാഗിന്റെ ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സ്. ആദ്യ ഓവറില്‍ 10 റണ്‍സിനു ഒരു വിക്കറ്റെടുത്തിട്ടും ആര്‍ച്ചറിനു രണ്ടാം ഓവര്‍ നല്‍കാതെ അദ്ദേഹം ടീമിലെ മൂന്നാമത്തെ ഫാസ്റ്റ് ബൗളറായ സന്ദീപ് ശര്‍മയെയാണ് മൂന്നാം ഓവറിലേക്കു കൊണ്ടു വന്നത്. ഇതോടെ സഞ്ജുവിനെ പോലെ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ താനും ഒട്ടും മോശമല്ലെന്നു ആദ്യ മൂന്ന് മത്സരം കൊണ്ട് തന്നെ അദ്ദേഹം തെളിയിക്കുകയും ചെയ്തു.

Content highlight: Riyan Parag's capataincy brilliance against Mumbai Indians

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter