ആലപ്പുഴ: തന്റെ മണ്ഡലത്തില്‍ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എംഎല്‍എ റെജി ചെറിയാനെ പൊതുവേദിയില്‍ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎല്‍എ ജി സുധാകരൻ.
തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പില്‍വേയും സന്ദർശിച്ചുവെന്നും സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും ജി സുധാകരൻ പറഞ്ഞു.
റെജി ചെറിയാനെതിരെ താൻ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതി നല്‍കിയാല്‍ ശിക്ഷിക്കപ്പെടുമെന്നും ആദ്യമായി എംഎല്‍എ ആയ ഒരാള്‍ മറ്റൊരു എംഎല്‍എയ്ക്ക് മേല്‍ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ജി സുധാകരൻ വ്യക്തമാക്കി. നാലഞ്ച് പാർട്ടി മാറിവന്ന ആള്‍ ഞാനറിയാതെ തോട്ടപ്പള്ളിയില്‍ സന്ദർശനം നടത്തി. ജലസേചന വകുപ്പ് മന്ത്രിയുടെ ആളാണ് അദ്ദേഹമെന്നും തകർന്നുകിടക്കുന്ന തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടർ നന്നാക്കാൻ പറയാൻ എംഎല്‍എയ്ക്ക് ധൈര്യമുണ്ടോ എന്നും സുധാകരൻ ചോദിച്ചു.
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ മൂർഖൻ്റെ കടിയേറ്റു; ചികിത്സയിലായിരുന്ന 13 കാരി മരിച്ചു
റെജി ചെറിയാന്റെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലിനെതിരെയും സുധാകരൻ വിമർശനം ഉന്നയിച്ചു. താൻ അവിടെ വെള്ളമടിക്കാൻ പോകാത്തതുകൊണ്ട് തന്നോട് സ്നേഹം കാണില്ലെന്നും അവിടെ സ്ഥിരമായി വെള്ളമടിക്കാൻ പോകുന്ന രാഷ്ട്രീയ നേതാക്കന്മാർ ആരൊക്കെയാണെന്ന് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. നാലഞ്ചു പാർട്ടി മാറിവന്ന ആള്‍ ഞാനറിയാതെ തോട്ടപ്പള്ളിയില്‍ സന്ദർശനം നടത്തി. ജലസേചന വകുപ്പ് മന്ത്രിയുടെ ആളാണ് അദ്ദേഹം. തകർന്നുകിടക്കുന്ന തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടർ നന്നാക്കാൻ പറയാൻ എംഎല്‍എയ്ക്ക് ധൈര്യമുണ്ടോ എന്നും സുധാകരൻ ചോദിച്ചു.
Content Highlight: Ambalapuzha MLA G Sudhakaran has strongly criticized Kuttanad MLA Reji Cherian in a public forum for visiting his constituency without prior notice

