Dailyhunt
സന്ദര്‍ശകര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ബാങ്ക് അക്കൗണ്ട് തുറക്കാം; മികച്ച സേവനം ഉറപ്പാക്കാൻ യുഎഇ

സന്ദര്‍ശകര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ബാങ്ക് അക്കൗണ്ട് തുറക്കാം; മികച്ച സേവനം ഉറപ്പാക്കാൻ യുഎഇ

Reporter 2 weeks ago

യുഎഇയിലെ സന്ദര്‍ശകര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ അവസരം. സെന്‍ട്രല്‍ ബാങ്കും ഐസിപിയും എഡിസിബി ബാങ്കും ചേര്‍ന്നാണ് പുതിയ സംവിധാനം ഏ‍ർപ്പെടുത്തിയിരിക്കുന്നത്.

യുഎഇയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടൊണ് ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള പദ്ധതി.

മുമ്പും സന്ദര്‍ശകര്‍ക്ക് യുഎഇയില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാമായിരുന്നെങ്കിലും നടപടിക്രമങ്ങള്‍ കടുപ്പമേറിയതായിരുന്നു. പുതിയ രീതി അനുസരിച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ അക്കൗണ്ടെടുക്കാം. സെന്‍ട്രല്‍ ബാങ്ക്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി.

വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകരെ പരിശോധിക്കാന്‍ എഐ; പുതിയ സംവിധാനവുമായി യുഎഇ

ബയോമെട്രിക്സും മുഖം തിരിച്ചറിയലും ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഐസിപി യുഎഇയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഒരു ടൂറിസ്റ്റ് ഐഡന്റിറ്റി സൃഷ്ടിക്കും. പിന്നാലെ ഈ ഡിജിറ്റല്‍ ഐഡന്റിറ്റി സിസ്റ്റത്തെ എഡിസിബിയുടെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. ഇതോടെ സന്ദര്‍ശകര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ ബാങ്കിംഗ് സേവനങ്ങള്‍ വേഗത്തില്‍ ഉപയോഗിച്ചു തുടങ്ങാനും സാധിക്കും. ജയ്വാന്‍ കാര്‍ഡ് സ്‌കീം, പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ആനി എന്നിവയുള്‍പ്പെടെ യുഎഇയുടെ ദേശീയ പേയ്‌മെന്റ് സിസ്റ്റത്തിലേക്ക് സന്ദര്‍ശകരെ ബന്ധിപ്പിക്കുന്ന സംരംഭമാണിതെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യകതമാക്കി.

Content Highlights:

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter