Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സീചെം ട്രോഫിയില്‍ കേരളത്തിന് കിരീടം, ഫൈനലില്‍ ഹിമാചല്‍പ്രദേശിനെ തോല്‍പ്പിച്ചത് 48 റണ്‍സിന്

സീചെം ട്രോഫിയില്‍ കേരളത്തിന് കിരീടം, ഫൈനലില്‍ ഹിമാചല്‍പ്രദേശിനെ തോല്‍പ്പിച്ചത് 48 റണ്‍സിന്

Reporter 3 weeks ago

സീനിയർ വനിതകള്‍ക്കായുള്ള സീചെം ട്രോഫിയില്‍ കേരളം ചാമ്പ്യന്മാർ. ഫൈനലില്‍ ഹിമാചല്‍പ്രദേശിനെ 48 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളം കപ്പുയർത്തിയത്.

ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍പ്രദേശ് 18.3 ഓവറില്‍ 98 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. തകർപ്പൻ ബൗളിങ്ങിലൂടെ കേരളത്തിന് വിജയമൊരുക്കിയ നിയ നസ്നീനാണ് പ്ലെയർ ഓഫ് ദി മാച്ച്‌.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരുടെ ഭേദപ്പെട്ട പ്രകടനമാണ് മികച്ച സ്കോർ സമ്മാനിച്ചത്. കിരണ്‍ നവ്ഗിരെ 34-ഉം ടി. ഷാനി 30-ഉം റണ്‍സെടുത്തു. 15 പന്തുകളില്‍ 24 റണ്‍സെടുത്ത നജ്ല സി.എം.സി.യുടെയും ആറ് പന്തുകളില്‍ 15 റണ്‍സെടുത്ത നിയ നസ്നീന്റെയും പ്രകടനവും ശ്രദ്ധേയമായി. ഹിമാചല്‍പ്രദേശിനു വേണ്ടി നീന ചൗധരി നാലും യമുന വി. റാണ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.




'ആഷസിന് ആവേശം വരാൻ സ്റ്റോക്സ് വേണം'; ഓസീസ് പരിശീലകൻ മക്ഡൊണാള്‍ഡ്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍പ്രദേശ് ബാറ്റിങ് നിരയില്‍ 40 റണ്‍സെടുത്ത ഹർലീൻ ഡിയോളും 30 റണ്‍സെടുത്ത ഹിമാൻഷി മേത്തയും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. മറ്റ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. നാല് ഓവറില്‍ രണ്ട് മെയ്ഡനടക്കം എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ നിയ നസ്നീനാണ് ഹിമാചല്‍ ബാറ്റിങ് നിരയെ തകർത്തത്.

മൃദുല വി. എസ്., ടി. ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും സജന സജീവൻ ഒരു വിക്കറ്റും വീഴ്ത്തി.

ടൂർണ്ണമെൻ്റില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമായിരുന്നു കേരളം തോല്‍വി വഴങ്ങിയത്. നേരത്തെ സീചെം ട്രോഫിയുടെ അണ്ടർ 19 വിഭാഗത്തിലും കേരളം കിരീടം നേടിയിരുന്നു.

Content highlights: seachem trophy kerala wins title defeats himachal pradesh

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter