Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വയോജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണം സമൂഹത്തിന്റെ കടമയാണ്

വയോജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണം സമൂഹത്തിന്റെ കടമയാണ്

Reporter 7 months ago

വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് (World Federation for Mental Health - WFMH) ഓരോ ഒക്ടോബര്‍ 10-നും ലോകമെമ്ബാടും മാനസികാരോഗ്യ ദിനം ആചരിക്കുമ്ബോള്‍, ഈ വര്‍ഷത്തെ പ്രമേയം 'ദുരന്തങ്ങളിലും അടിയന്തരാവസ്ഥകളിലുമുള്ള സേവന ലഭ്യത - മാനസികാരോഗ്യം' എന്നതാണ്.

ദുരന്തങ്ങളും അപ്രതീക്ഷിത അടിയന്തിര സാഹചര്യങ്ങളും സമൂഹത്തെ പലതരത്തിലാണ് ബാധിക്കുന്നത്. ദുരന്തങ്ങള്‍ മനുഷ്യ മനസ്സിന് ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. ശാരീരികമായ നഷ്ടങ്ങള്‍ക്കപ്പുറം, മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍ ഇവയാണ്:

അതിജീവനത്തിന്റെ ആഘാതം (Trauma of Survival): പ്രിയപ്പെട്ടവരുടെ നഷ്ടം, വീടും ഉപജീവനമാര്‍ഗവും ഇല്ലാതാകുക, മരണത്തെ മുഖാമുഖം കാണേണ്ടിവരിക എന്നിവ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (ജഠടഉ) പോലുള്ള ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

പലായനം (Displacement) : സ്വന്തം മണ്ണില്‍ നിന്ന് മറ്റു ഇടങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരുന്നവര്‍ക്ക് അരക്ഷിതാവസ്ഥയും ഒറ്റപ്പെടലും അനുഭവപ്പെടുന്നു.

വിഷാദവും ഉത്കണ്ഠയും: ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം, സാമ്ബത്തിക പ്രതിസന്ധി, സാധാരണ ജീവിതം പുനഃസ്ഥാപിക്കാന്‍ കഴിയുമോ എന്ന ഭയം എന്നിവ വിഷാദരോഗത്തിലേക്കും കടുത്ത ഉത്കണ്ഠയിലേക്കും (Anxiety) നയിച്ചേക്കാം.

കുട്ടികളിലെ ഭയം: കുട്ടികളില്‍ ഉറക്കമില്ലായ്മ, അമിതമായ ഭയം, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവ വ്യാപകമായി കാണപ്പെടുന്നു.

പ്രായമാകുന്നതോടേ മുഖ്യധാരയില്‍ നിന്നും മാറ്റിനിർത്തപ്പെടേണ്ടവരാണോ വയോജനങ്ങള്‍ ?

പ്രധാനമായും ഇത്തരം അവസ്ഥകളെല്ലാം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരുന്നത് വയോജനങ്ങളാണ്. വാര്‍ദ്ധക്യം എന്നത് ഒരുപാട് അനുഭവങ്ങളുടെ പൂര്‍ണ്ണതയാണെങ്കിലും, ഒറ്റപ്പെടല്‍, ഏകാന്തത, ആരോഗ്യപ്രശ്നങ്ങള്‍, സാമ്ബത്തിക അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങളാല്‍ വിഷാദരോഗം, ഉത്കണ്ഠ, മറവിരോഗം (ഡിമെന്‍ഷ്യ) എന്നിവയ്ക്ക് വയോജനങ്ങള്‍ എളുപ്പത്തില്‍ അടിമപ്പെടാന്‍ സാധ്യതയുണ്ട്.

ഇവയെ മറികടക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ സമൂഹം ഇത്തരം വിഷയങ്ങളില്‍ അവബോധമുള്ളവരാകുമ്ബോള്‍ പല മാര്‍ഗ്ഗങ്ങളിലൂടെ അവരെ മാനസീകാരോഗ്യമുള്ളവരാക്കി മാറ്റാന്‍ നമുക്ക് സാധിക്കും.

വയോജനങ്ങളുടെ മാനസികാരോഗ്യം;സമൂഹത്തിന്റെ ഉണര്‍വ്

ആഗോളതലത്തിലും കേരളത്തിലും വയോജനങ്ങളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍, അവരുടെ മാനസികാരോഗ്യം സംരക്ഷിക്കുക എന്നത് കേവലം വ്യക്തിപരമായ കാര്യമല്ല, മറിച്ച്‌ നമ്മുടെ സമൂഹത്തിന്റെ നിലനില്‍പ്പിനും ഉത്തരവാദിത്തബോധത്തിനും അനിവാര്യമായ വിഷയമാണ്. വാര്‍ദ്ധക്യം എന്നത് അനുഭവങ്ങളുടെ പൂര്‍ണ്ണതയാണെങ്കിലും, ഒറ്റപ്പെടല്‍, ഏകാന്തത, ആരോഗ്യപ്രശ്നങ്ങള്‍, സാമ്ബത്തിക അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങളാല്‍ വിഷാദരോഗം, ഉത്കണ്ഠ, മറവിരോഗം (ഡിമെന്‍ഷ്യ) എന്നിവയ്ക്ക് വയോജനങ്ങള്‍ എളുപ്പത്തില്‍ അടിമപ്പെടാന്‍ സാധ്യതയുണ്ട്. ക്ഷേമം, അഭിലാഷങ്ങള്‍, അവകാശങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിലൂടെ മാത്രമേ മാനസികാരോഗ്യ വെല്ലുവിളികളെ നമുക്ക് മറികടക്കാന്‍ സാധിക്കൂ.

ക്ഷേമം ഉറപ്പാക്കുക: കൂട്ടായ്മയാണ് ഏറ്റവും നല്ല ചികിത്സ. വയോജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും വലിയ മരുന്ന് ഒറ്റപ്പെടല്‍ ഇല്ലാതാക്കുക എന്നതാണ്. ഇതിനായി കമ്മ്യൂണിറ്റി സെന്ററുകള്‍ അഥവാ വയോജന പകല്‍വീടുകള്‍ സജീവമാക്കണം.

കമ്മ്യൂണിറ്റി സെന്ററുകള്‍: ഈ കേന്ദ്രങ്ങള്‍ വയോജനങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനും, സന്തോഷം പങ്കുവെക്കാനും, പഴയ കാലം ഓര്‍ത്തെടുക്കാനും സാധിക്കുന്ന സ്‌നേഹത്തിന്റെ തണല്‍വീടുകളാകണം. ഇവിടെ വായനശാല, ലഘു വ്യായാമം, യോഗ, വിനോദ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നത് അവരുടെ മാനസിക ഉണര്‍വിന് സഹായകമാകും.

സജീവമായിരിക്കുക: പ്രായം വെറും ഒരക്കം മാത്രമാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പുതിയ കാര്യങ്ങള്‍ പഠിക്കാനും (സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ) സാമൂഹിക കൂട്ടായ്മകളില്‍ സജീവമാകാനും വയോജനങ്ങള്‍ക്ക് അവസരം ലഭിക്കുമ്ബോള്‍, അത് മാനസികമായ ഉന്മേഷം നിലനിര്‍ത്തും.

അഭിലാഷങ്ങളെ അംഗീകരിക്കുക: വയോജനങ്ങളെ വെറും 'പരിചരണം ആവശ്യമുള്ളവര്‍' എന്ന ലേബലില്‍ ഒതുക്കരുത്. അവരുടെ അഭിലാഷങ്ങളെയും അനുഭവസമ്ബത്തിനെയും സര്‍ഗ്ഗവൈഭവങ്ങളേയും സമൂഹം വിലമതിക്കണം.

അറിവ് കൈമാറ്റം: വയോജനങ്ങളുടെ ജീവിതാനുഭവങ്ങളും തൊഴില്‍ വൈദഗ്ധ്യവും യുവതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടണം. ഇത് അവര്‍ക്ക് സമൂഹത്തില്‍ തനിക്കൊരു സ്ഥാനമുണ്ട് എന്ന ബോധം നല്‍കും.

'പറയുക, കേള്‍ക്കുക'; ശരീരത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്ന അതേ കരുതല്‍ മാനസിക ആരോഗ്യം നിലനിർത്താനും വേണം

പങ്കാളിത്തം: പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളിലും, ആരോഗ്യ-ശുചിത്വ കമ്മിറ്റികളിലും, നയരൂപീകരണ ചര്‍ച്ചകളിലും വയോജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. അവര്‍ക്ക് അഭിപ്രായം പറയാനും തീരുമാനങ്ങളെടുക്കാനും സാധിക്കുമ്ബോള്‍ മാനസികമായ സംതൃപ്തി ലഭിക്കുന്നു.

അവകാശങ്ങള്‍ സംരക്ഷിക്കുക: ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം. വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ വിവിധ സാമൂഹിക ഘടകങ്ങളുടെ സംയോജിത പ്രവര്‍ത്തനം ആവശ്യമാണ്

നിയമപരമായ സുരക്ഷ: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ളവയെക്കുറിച്ച്‌ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണം. വയോജനങ്ങള്‍ക്ക് നേരെയുള്ള അവഗണനയോ ചൂഷണമോ ഉണ്ടായാല്‍ കര്‍ശനമായ നിയമനടപടികള്‍ ഉറപ്പാക്കണം.

ആരോഗ്യ അവകാശം: എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണനയും അന്തസ്സുള്ള ചികിത്സയും ലഭിക്കാനുള്ള അവകാശം ഉറപ്പാക്കണം. പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ള ക്ഷേമ പദ്ധതികള്‍ കൃത്യ സമയത്ത് വിതരണം ചെയ്യുന്നത് സാമ്ബത്തിക അരക്ഷിതാവസ്ഥ ഇല്ലാതാക്കി മാനസിക പിരിമുറുക്കം കുറയ്ക്കും.

യുവജനങ്ങളുടെ പങ്ക്: യുവതലമുറ സ്‌നേഹപൂര്‍ണ്ണമായ സാമീപ്യം ഉറപ്പാക്കണം. അവരുടെ അറിവുകള്‍, പ്രത്യേകിച്ച്‌ സാങ്കേതികവിദ്യയുടെ കാര്യത്തില്‍, മുതിര്‍ന്നവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത് ഒറ്റപ്പെടല്‍ കുറയ്ക്കാന്‍ സഹായിക്കും.

വയോജനങ്ങളുടെ മാനസികാരോഗ്യം നമ്മുടെ സമൂഹത്തിന്റെ പൊതുവായ ആരോഗ്യമാണ്. ഈ ലോക മാനസികാരോഗ്യ ദിനത്തില്‍, ഭരണകൂടം, സാംസ്‌കാരിക സംഘടനകള്‍, യുവതലമുറ എന്നുതുടങ്ങി നാം ഓരോരുത്തരും ഒരുമിച്ച്‌ കൈകോര്‍ത്ത്, 'വയോജന സൗഹൃദ സമൂഹം' എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ട്. മാനസികാരോഗ്യത്തോടെ, സന്തോഷത്തോടെ, സജീവമായി ജീവിക്കാന്‍ നമ്മുടെ മുതിര്‍ന്ന തലമുറയ്ക്ക് അവസരം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

Content Highlights: Article about the role society in protecting the mental health of old people

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter