Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വെറ്ററന്മാര്‍ക്കിടയില്‍ ഒരു യങ് ബ്ലഡ്; അര്‍ജന്റീനയുടെ ബാര്‍ക്കോയെ സ്വന്തമാക്കി ചെല്‍സി

വെറ്ററന്മാര്‍ക്കിടയില്‍ ഒരു യങ് ബ്ലഡ്; അര്‍ജന്റീനയുടെ ബാര്‍ക്കോയെ സ്വന്തമാക്കി ചെല്‍സി

Reporter 6 days ago

ർജന്റീനയുടെ ഭാവി വാഗ്ദാനമായ യുവതാരം വാലന്റിൻ ബാർക്കോയെ തട്ടകത്തിലെത്തിച്ച്‌ ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സി.

ഫ്രഞ്ച് ക്ലബ്ബ് ആർസി സ്‌ട്രോസ്ബർഗില്‍നിന്നാണ് ചെല്‍സിയിലേക്ക് 21-കാരൻ എത്തുന്നത്. ഏഴ് വർഷത്തേക്കാണ് കരാർ.

പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായുള്ള ചെല്‍സിയുടെ മത്സരത്തില്‍ ടീമിനൊപ്പം ബാർക്കോ ചേരും. ഓഗസ്റ്റ് അഞ്ചിന് ഹോങ്കോങ്ങില്‍ യുവന്റസിനെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം.

കഴിഞ്ഞ ലോകകപ്പില്‍ അർജന്റീനയുടെ ടീമിലുണ്ടായിരുന്ന മിഡ്ഫീല്‍ഡറായ ബാർക്കോ ഒരൊറ്റ മത്സരം മാത്രമാണ് കളിച്ചത്. ജോർദാനെതിരായ ഗ്രൂപ്പ് മത്സരമായിരുന്നു അത്. പകരക്കാരനായി ഇറങ്ങി 20 മിനിറ്റാണ് ഗ്രൗണ്ടിലുണ്ടായിരുന്നത്.




ഇന്‍ഫാന്റിനോയ്ക്ക് തിരിച്ചടി; പിന്തുണ പിന്‍വലിച്ച്‌ വെയ്ല്‍സ്

ബൊക്ക ജൂനിയേഴ്‌സ് അക്കാദമിയില്‍ കളി പഠിച്ച യുവതാരം 2024-ല്‍ 7.9 മില്ല്യണ്‍ യൂറോയ്ക്കാണ് ബ്രൈറ്റണിലെത്തിയത്. ഒരു വർഷത്തിന് ഷെഹ്സാൻ സ്‌ട്രോസ്ബർഗിലേക്ക് മാറി. ഇപ്പോള്‍ ഒരു വർഷത്തിന് ശേഷം ചെല്‍സിയിലേക്കും.

content highlights: chelsea sign valentin barco from strasbourg transfer details

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter