Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎസ്-ഇറാൻ സംഘര്‍ഷം: നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി ഖത്തര്‍; സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

യുഎസ്-ഇറാൻ സംഘര്‍ഷം: നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി ഖത്തര്‍; സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

Reporter 5 days ago

യുഎസ്-ഇറാൻ സംഘർഷത്തില്‍ നയതന്ത്ര പരിഹാരത്തിനായുള്ള ചർച്ചകള്‍ ഊർജ്ജിതമാക്കി ഖത്തർ. ഇരുപക്ഷവും തമ്മിലുള്ള ചർച്ചകള്‍ക്കും നിർദ്ദേശങ്ങള്‍ കൈമാറുന്നതിനുമുള്ള നീക്കങ്ങള്‍ സജീവമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ചർച്ചകള്‍ തുടരുമ്പോഴും ഹോർമുസ് കടലിടുക്കില്‍ കപ്പലിന് നേരെ ആക്രമണമുണ്ടായതും സമുദ്ര ഗതാഗതം കുത്തനെ കുറഞ്ഞതും പശ്ചിമേഷ്യയില്‍ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

യുഎസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍-അൻസാരി വ്യക്തമാക്കി. ഖത്തറിന് പുറമെ ഒമാനും പാകിസ്താനും പ്രധാന പങ്കാണ് വഹിക്കുന്നത്. കരാറിലെത്താൻ കൃത്യമായ സമയപരിധിയില്ലെങ്കിലും എത്രയും വേഗം ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നയതന്ത്ര ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഹോർമുസ് കടലിടുക്കില്‍ സാധാരണ നിലയിലേക്ക് മടങ്ങാനും ഖത്തർ ആഹ്വാനം ചെയ്തു.

എന്നാല്‍, രാജ്യം അതിർത്തികള്‍ സംരക്ഷിക്കുമെന്നും യുദ്ധം വ്യാപിപ്പിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പ്രതികരിച്ചു. ബാഹ്യശക്തികള്‍ക്ക് കടന്നുകയറാൻ കഴിയാത്തവിധം ഇറാന്റെ ആഭ്യന്തര ശക്തിയും ഐക്യവും ഉറപ്പിക്കുകയാണ് പ്രധാനമെന്നും ഇറാൻ പ്രസിഡൻ്റ് വ്യക്തമാക്കി.




പശ്ചിമേഷ്യയില്‍ ആശങ്ക തുടരുന്നു; കുവൈറ്റ്, ബഹ്റൈൻ വിമാന സർവീസുകള്‍ റദ്ദാക്കി എയർലൈനുകള്‍

അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് സംബന്ധിച്ച്‌ ഇറാനുമായി ഒരു കരാറിലെത്താൻ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ഇറാനുമായി ചർച്ചകള്‍ നടത്തിവരികയാണ്, കടലിടുക്ക് തുറക്കുന്നതിനും ഈ സംഘർഷത്തില്‍ കൂടുതല്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നതിനും ഇന്നോ നാളെയോ ഒരു കരാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ടെവിവിഷൻ അഭിമുഖത്തില്‍ ബെസെന്റ് പറഞ്ഞു.

നയതന്ത്ര ചർച്ചകള്‍ ഒരുവശത്ത് നടക്കുമ്പോഴും സംഘർഷം സമുദ്രമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ലൈബീരിയൻ പതാകയുള്ള കപ്പലില്‍ അജ്ഞാത പ്രൊജക്‌ടൈല്‍ ഇടിച്ചു. കപ്പലിന് തീപിടിച്ച്‌ ഒരു എഞ്ചിനീയറെ കാണാതായി.

അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഹോർമുസ്, ബാബ് അല്‍-മന്ദേബ് കടലിടുക്കുകളിലൂടെയുള്ള കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞു. മുൻപ് പ്രതിദിനം 130 കപ്പലുകള്‍ കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിലൂടെ തിങ്കളാഴ്ച വെറും ആറ് കപ്പലുകള്‍ മാത്രമാണ് സഞ്ചരിച്ചത്. സൗദിക്കെതിരെ സമുദ്ര ഉപരോധം പ്രഖ്യാപിച്ച ഹൂത്തികളുടെ ആക്രമണ ഭീഷണിയെ തുടർന്ന് ബാബ് അല്‍-മന്ദേബില്‍ മുൻപുണ്ടായിരുന്ന 41 കപ്പലുകളില്‍ നിന്ന് ഗതാഗതം പ്രതിദിനം 20 കപ്പലുകളായി ചുരുങ്ങി.

Content Highlights: An Air India flight travelling from Thailand to Delhi was affected by severe turbulence, resulting in injuries to seven passengers. The incident occurred during the flight, causing distress among travellers.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter