അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 54-ാമത് ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 54-ാമത് ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

സിറാജ്

സിറാജ്

2d

Loading...

ബുദാബി | അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ 54-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം കമ്മ്യൂണിറ്റി വികസന മന്ത്രാലയ പ്രതിനിധികളുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ചു.

സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധേയമായ സേവനങ്ങള്‍ നിര്‍വഹിച്ച്‌ അര നൂറ്റാണ്ടിലധികമായി പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍ സജീവ ഇടപെടലുകള്‍ നടത്തി വരുന്ന സ്ഥാപനമാണ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍.

യോഗത്തില്‍ യുഎഇ ഭരണാധികാരികള്‍ ദീര്‍ഘകാലമായി പിന്തുടരുന്ന ചേര്‍ത്തുപിടിക്കലിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നയങ്ങള്‍ പ്രശംസിക്കപ്പെട്ടു. ഇന്ത്യന്‍ സമൂഹം ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് സുരക്ഷിതവും പുരോഗമനാത്മകവുമായ ജീവിതാന്തരീക്ഷം ഒരുക്കുന്നതില്‍ യുഎഇയുടെ പങ്ക് ശ്രദ്ധേയമാണെന്ന് യോഗം വിലയിരുത്തി.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ വളര്‍ച്ചയിലും പ്രവര്‍ത്തന വിപുലീകരണത്തിലും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ചീഫ് പാട്രണ്‍ പത്മശ്രീ എം. എ. യൂസുഫ് അലി സാഹിബിന്റെ ഇടപെടലുകള്‍ നിര്‍ണായകമാണെന്നും യോഗം നന്ദിയോടെ സ്മരിക്കപ്പെട്ടു .

പ്രസിഡന്റ് അബ്ദുല്‍ റഊഫ് അഹ്സനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കമ്മ്യൂണിറ്റി വികസന മന്ത്രാലയ പ്രതിനിധികളായ സഈദ് മുബാറക് അല്‍ ദാഹിരി, മുഹമ്മദ് അല്‍ ബലൂഷി, ഡോക്ടര്‍ ജമീല്‍ സുലൈമാന്‍ അല്‍ മഹ്ലാവി എന്നിവര്‍ പങ്കെടുത്തു. വാര്‍ഷിക റിപ്പോര്‍ട്ട്, വരവ്-ചിലവ് കണക്കുകള്‍,വാര്‍ഷിക ബഡ്ജറ്റ് എന്നിവ അബ്ദുല്ല അബൂബക്കര്‍ നദ്വി അവതരിപ്പിച്ചു. യോഗത്തില്‍ യു. അബ്ദുല്ല ഫാറൂഖി, വി.പി.കെ അബ്ദുല്ല കുഞ്ഞി , സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍, അഷ്റഫ് പൊന്നാനി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ അസീസ് കാളിയാടന്‍ നന്ദിയും രേഖപ്പെടുത്തി. ചീഫ് പോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത് കായക്കണ്ടിയുടെ നേതൃത്വത്തില്‍ സെന്റര് ഹാപ്പിനെസ് ടീം പരിപാടികള്‍ നിയന്ത്രിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily