കാറോടിക്കുമ്പോഴും ചാറ്റ് ചെയ്യാം; കാര്‍പ്ലേയില്‍ പുത്തൻ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്സ്‌ആപ്പ്

കാറോടിക്കുമ്പോഴും ചാറ്റ് ചെയ്യാം; കാര്‍പ്ലേയില്‍ പുത്തൻ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്സ്‌ആപ്പ്

സിറാജ്

സിറാജ്

2hr

Loading...

കാലിഫോർണിയ | പ്രമുഖ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്സാപ്പ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി ആപ്പിളിന്റെ കാർപ്ലേ സിസ്റ്റത്തില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നു.

നിലവിലെ വോയിസ് കമാൻഡ് സംവിധാനത്തിന് പുറമെ ഒരു നേറ്റീവ് ആപ്പ് അനുഭവം കൂടി നല്‍കുന്നതാണ് പുതിയ പരീക്ഷണം. ടെസ്റ്റ് ഫ്ലൈറ്റിലെ ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ കാർപ്ലേയില്‍ വാട്സാപ്പ് ഉപയോഗിക്കുമ്പോള്‍ സിരിയുടെ സഹായത്തോടെ സന്ദേശങ്ങള്‍ അയക്കാനും കോളുകള്‍ ചെയ്യാനും മാത്രമേ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ അപ്ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് കാർപ്ലേ സ്ക്രീനില്‍ തന്നെ ചാറ്റുകളുടെ ലിസ്റ്റ് കാണാൻ സാധിക്കും. കഴിഞ്ഞ 20 മുതല്‍ 25 ദിവസങ്ങള്‍ക്കിടയിലുള്ള പ്രധാന സംഭാഷണങ്ങളാണ് ഇവിടെ ലഭ്യമാകുക. എന്നാല്‍ ഡ്രൈവിംഗിനിടയിലുള്ള സുരക്ഷ കണക്കിലെടുത്ത് ചാറ്റുകള്‍ പൂർണ്ണമായി വായിക്കാൻ സാധിക്കില്ല.

സമീപകാലത്തെ ചാറ്റുകള്‍ക്ക് പുറമെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ പരിശോധിക്കാനും കോള്‍ ഹിസ്റ്ററി നോക്കാനും പ്രത്യേക ടാബുകള്‍ പുതിയ ഇന്റർഫേസിലുണ്ട്. കൂടാതെ ഇഷ്ടപ്പെട്ട കോണ്‍ടാക്റ്റുകളെ (Favorite Contacts) വേഗത്തില്‍ ആക്സസ് ചെയ്യാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും. നിലവില്‍ പരിമിതമായ ബീറ്റാ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്. വരും ആഴ്ചകളില്‍ തന്നെ ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെറ്റയുടെ ഔദ്യോഗിക സ്ഥിരീകരണം ഇക്കാര്യത്തില്‍ ഉടൻ ഉണ്ടായേക്കും.

ശ്രദ്ധിക്കുക: ഡ്രൈവിംഗിനിടയില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചവരുത്തലാണ്. സുരക്ഷ, അത് നമ്മള്‍ ഓരോരുത്തരും സ്വയം ഉറപ്പാക്കേണ്ടതാണ്. വാഹനം നിർത്തിയ ശേഷം മാത്രം ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുക.

Summary

WhatsApp is currently testing a native CarPlay application in its latest iOS beta version via TestFlight. This new interface provides a dedicated screen for recent chats, call history, and favorite contacts, moving beyond the traditional voice-only interaction. While it enhances accessibility, the app maintains safety standards by restricting users from reading long chat histories while driving.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily