മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി

സിറാജ്

സിറാജ്

11hr

Loading...

ഇംഫാല്‍ | മണിപ്പൂരില്‍ വീണ്ടും കലാപവും സംഘര്‍ഷവും പടരുന്നു. മണിപ്പൂരില്‍ ബിഷ്ണുപൂര്‍ ജില്ലയിലെ മോയിറാങ് ത്രോംഗ്ലാബോയി പ്രദേശത്ത് രണ്ട് കുട്ടികള്‍ കൊല്ലപ്പെടാനിടയായ ബോംബാക്രമണത്തിനു പിന്നാലെയാണ് സ്ഥിതിഗതികള്‍ വഷളായത്.

ആക്രമണത്തില്‍ കുട്ടികളുടെ മാതാവിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2023 മുതല്‍ വംശീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ചുരാചന്ദ്പൂര്‍ അതിര്‍ത്തിയിലെ താഴ്ന്ന പ്രദേശമാണ് മോയിറാങ് ത്രോംഗ്ലാബോയി.

പ്രതിഷേധം അനിയന്ത്രിതമായതോടെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബല്‍, കാക്ചിംഗ്, ബിഷ്ണുപൂര്‍ എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയത്.

അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയും ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാതാവിനൊപ്പം ഇവര്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ കുക്കി വിഘടനവാദികളാണെന്ന് എന്‍ പി പി എം എല്‍ എ ആരോപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily