Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; അപലപിച്ച്‌ ലെബനാന്‍

ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; അപലപിച്ച്‌ ലെബനാന്‍

ബെയ്റൂത്ത്: ലെബനാനില് കരയാക്രമണം ശക്തമാക്കി ഇസ്റാഈല്. തെക്കന് ലെബനാനിലെ ബ്യൂഫോര്ട്ട് റിഡ്ജ്, വാദി സലൂക്കി എന്നീ മേഖലകളില് തങ്ങള് ഒരു 'വിപുലമായ സൈനിക നടപടി (broad operation) ആരംഭിച്ചതായി ഇസ്റാഈല് പ്രതിരോധ സേന (IDF) പറഞ്ഞു.

ശനിയാഴ്ച തെക്കന് ലെബനനില് നടന്ന യുദ്ധത്തില് 21 വയസ്സുള്ള സൈനികന് കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.

ആക്രമണം കൂടുതല് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇസ്റാഈല്. സൈനിക സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാലാള്പ്പടയും കവചിത സേനയും ഉള്പ്പെടെ നിരവധി കരസേനയെ വിന്യസിച്ചതായി ഇസ്റാഈല് സൈനിക വക്താവ് അറിയിച്ചു.

ഫലസ്തീന് തടവുകാരോട് ലൈംഗികാതിക്രമം; ഇസ്റാഈലിനെ കരിമ്പട്ടികയില് ഉള്പെടുത്തി യു.എന്; റഷ്യയും പട്ടികയില്

അതിനിടെ, ആക്രമണത്തെ അപലപിച്ച്‌ ലബനാന് പ്രധാനമന്ത്രി നവാഫ് സലാം രംഗത്തെത്തി. 'ചുട്ടുപൊള്ളിക്കുന്ന-ഭൂമി നയം' ആണ് യുദ്ധത്തില് ഇസ്റാഈല് പിന്തുടരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല് ഇത് ഇസ്റാഈലിന് 'സുരക്ഷയോ സ്ഥിരതയോ' കൊണ്ടുവരില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.

ഏപ്രില് 17 ന് വെടിനിര്ത്തല് ഭാഗികമായി പ്രാബല്യത്തില് വന്നെങ്കിലും ഇസ്റാഈല് സൈന്യം അത് നിരന്തരം ലംഘിക്കുകയാണ്.

israel has expanded its ground operations in southern lebanon, deploying additional troops and armored units in key areas. lebanese officials condemned the offensive, warning that continued escalation will not bring security or stability to the region.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham