Dailyhunt
അല്‍ഷിമേഴ്‌സ് നേരത്തെ കണ്ടെത്താം; നൂതന ഇമേജിങ് സേവനവുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷൻ

അല്‍ഷിമേഴ്‌സ് നേരത്തെ കണ്ടെത്താം; നൂതന ഇമേജിങ് സേവനവുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷൻ

ദോഹ: ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനായി അത്യാധുനികമായ 'അമിലോയിഡ് ബ്രെയിൻ PET-CT' ഇമേജിങ് സേവനം ആരംഭിച്ച്‌ ഹമദ് മെഡിക്കല്‍ കോർപറേഷൻ.

രാജ്യത്ത് ഇതാദ്യമായാണ് ഇത്തരമൊരു നൂതന പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നത്. ഇതുപ്രകാരം ക്ലിനിക്കല്‍ ഇമേജിങ് വിഭാഗത്തിലെ ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുലാർ ഇമേജിങ് സെക്ഷൻ വഴിയാണ് സേവനം ലഭ്യമാകുക. തലച്ചോറിലെ ബീറ്റാ-അമിലോയിഡിന്റെ സാന്നിധ്യം ഈ സാങ്കേതികവിദ്യയിലൂടെ വേദനരഹിതമായി കണ്ടെത്താൻ സാധിക്കും. സാധാരണ മറവിരോഗങ്ങളില്‍ നിന്ന് അല്‍ഷിമേഴ്സിനെ വേർതിരിച്ചറിയാൻ ഇതിലൂടെ സാധിക്കും.

ഇറാന്റെ നിലപാടുകള്‍ക്കെതിരേ ഐക്യദാർഢ്യം; ബഹ്റൈനും ജോർദാനും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താർജ്ജിക്കുന്നു

ക്ലിനിക്കല്‍ ഇമേജിങ് ഡിപ്പാർട്ട്മെന്റും റുമൈല ഹോസ്പിറ്റലിലെ ജെറിയാട്രിക് മെമ്മറി ക്ലിനിക്കും തമ്മിലുള്ള ഏകോപനത്തിലൂടെയാണ് ഈ സേവനം നടപ്പിലാക്കുന്നത്. രോഗികള്‍ക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കാൻ ഈ സഹകരണത്തിലൂടെ സഹായിക്കും. നൂതന വൈദ്യശാസ്ത്ര സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് ഖത്തറിലെ ആരോഗ്യമേഖലയുടെ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനാണ് എച്ച്‌.എം.സി ലക്ഷ്യമിടുന്നത്. രോഗങ്ങള്‍ നേരത്തെ കണ്ടെത്തി മികച്ച ചികിത്സാ ഫലങ്ങള്‍ ഉറപ്പാക്കാൻ ഈ സേവനത്തിലൂടെ സാധിക്കും.

Hamad Medical Corporation (HMC) has introduced the state-of-the-art 'Amyloid Brain PET-CT' imaging service in Qatar to detect neurodegenerative diseases like Alzheimer's at an early stage. This advanced technology allows for a painless diagnosis by identifying beta-amyloid presence in the brain, distinguishing Alzheimer's from other forms of dementia.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham