Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അസമിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ വെടിവെപ്പ്; രണ്ട് ജവാന്‍മാരെ വെടിവെച്ച്‌ എ.എസ്.ഐ ആത്മഹത്യ ചെയ്തു

അസമിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ വെടിവെപ്പ്; രണ്ട് ജവാന്‍മാരെ വെടിവെച്ച്‌ എ.എസ്.ഐ ആത്മഹത്യ ചെയ്തു

ഗുവാഹത്തി: അസമിലെ സിആര്പിഎഫ് ക്യാമ്പില് സഹപ്രവര്ത്തകരായ രണ്ട് ജവാന്മാരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര് (എ.എസ്.ഐ) സ്വയം വെടിവെച്ച്‌ മരിച്ചു.

സി.ആര്.പി.എഫിലെ എഎസ്ഐ ബലാനി പ്രേമാംബരമാണ് ആക്രമണം നടത്തിയത്. ജവാന്മാരായ വിഷ്ണുപ്രസാദ് ബാഗേല്, രാംനവാല് സിങ് യാദവ് എന്നിവര് കൊല്ലപ്പെട്ടു. എഎസ്ഐ മാനെ ഗോവിന്ദ് ശ്രീപുല് ഗുരുതരമായി പരുക്കേറ്റു.

നഗാവ് ജില്ലയിലെ കതിമാറിയിലുള്ള 34-ാം ബറ്റാലിയന് ക്യാമ്പില് ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ക്യാമ്പിന്റെ പ്രധാന കവാടത്തില് ഡ്യൂട്ടിയിലായിരുന്ന ബലാനി പ്രേമാംബരം സഹപ്രവര്ത്തകര്ക്ക് നേരെ അപ്രതീക്ഷിതമായി വെടിയുതിര്ക്കുകയായിരുന്നു. തുടര്ന്ന് ബാരക്കിനുള്ളില് കയറി സ്വയം വെടിവെച്ച്‌ ജീവനൊടുക്കി.

കനത്ത മഴ; വയനാട് ജില്ലയില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി

ഗാര്ഡ് റൂമില് നിന്ന് എടുത്ത ഇന്സാസ് റൈഫിള് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് നഗാവ് പൊലിസ് സീനിയര് സൂപ്രണ്ട് പാര്ഥ പ്രോതിം ദാസ് അറിയിച്ചു. ആദ്യം വെടിയേറ്റ വിഷ്ണുപ്രസാദ് ബാഗേല് സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. രേഖാ പരിശോധനയ്ക്കായി എത്തിയിരുന്ന രാംനവാല് സിങ് യാദവിനും വെടിയേറ്റതിനെ തുടര്ന്ന് സ്ഥലത്തുവെച്ച്‌ തന്നെ മരണം സംഭവിച്ചു. പരിക്കേറ്റ എ.എസ്.ഐ മാനെ ഗോവിന്ദ് ശ്രീപുലിനെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.

In Assam, an Assistant Sub Inspector (ASI) in the CRPF shot and killed two fellow jawans before shooting himself dead at a CRPF camp.The attacker was identified as ASI Balani Premambara. The two jawans killed were Vishnuprasad Baghel and Ramnawal Singh Yadav. Another jawan, Mane Govind Shripul, was seriously injured in the attack.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham