പട്ന: ബിഹാറിലെ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ബങ്കിപ്പൂര് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില് ജന് സുരാജ് പാര്ട്ടി (ജെ.എസ്.പി) അധ്യക്ഷന് പ്രശാന്ത് കിഷോര് മുന്നേറ്റം തുടരുന്നു.
ഒന്പത് റൗണ്ടുകള് പൂര്ത്തിയായപ്പോള് ബി.ജെ.പി സ്ഥാനാര്ഥി നീരജ് കുമാറിനെ 5,272 വോട്ടുകള്ക്ക് പിന്നിലാക്കിയാണ് പ്രശാന്ത് കിഷോര് ലീഡ് നിലനിര്ത്തുന്നത്. അതേസമയം, മധ്യപ്രദേശിലെ ദതിയ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാര്ഥി പിന്നിലായതോടെ ഉപതെരഞ്ഞെടുപ്പ് ഫലസൂചനകള് പാര്ട്ടിക്ക് ആശങ്കയാകുകയാണ്.
സി.ജെ.പി പ്രതിഷേധത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാല് ബിഹാറിലെ ഉപതിരഞ്ഞെടുപ്പ് ദേശീയതലത്തിലും ശ്രദ്ധ നേടുകയാണ്. ബി.ജെപി ഒരിക്കലും പരാജയം അറിഞ്ഞിട്ടില്ലാത്ത മണ്ഡലമാണ് ബങ്കിപ്പൂര്. നിലവില് ബി.ജെ.പി ദേശീയ അധ്യക്ഷനായ നിതിന് നബീന് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നെങ്കിലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്ന്ന് അദ്ദേഹം രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പില് ബി.ജെ.പിക്ക് തിരിച്ചടി; ദാതിയയില് കോണ്ഗ്രസ് മുന്നേറ്റം
തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയില് ദേശീയ ശ്രദ്ധ നേടിയ പ്രശാന്ത് കിഷോറിന്റെ മുന്നേറ്റം ബി.ജെ.പി ക്യാംപുകളെയും അമ്പരപ്പിച്ചിരിക്കുകയാണ്. ആദ്യം ബി.ജെ.പി സ്ഥാനാര്ഥിയായി പ്രഖ്യാപിച്ചിരുന്ന അഭിഷേക് കുമാര് നാമനിര്ദേശത്തിന് പിന്നാലെ മത്സരത്തില് നിന്ന് പിന്മാറിയതിനെ തുടര്ന്ന് യുവനേതാവ് നീരജ് കുമാര് സിന്ഹയെ പാര്ട്ടി സ്ഥാനാര്ഥിയാക്കുകയായിരുന്നു.
ബിഹാറിന് പുറമെ മധ്യപ്രദേശിലെ ദതിയയിലും ഗുജറാത്തിലെ മഞ്ചല്പൂരിലും വോട്ടെണ്ണല് പുരോഗമിക്കുകയാണ്. കോണ്ഗ്രസ് എംഎല്എ രാജേന്ദ്ര ഭാരതിയെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കിയതിനെ തുടര്ന്നാണ് ദതിയയില് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ അഷുതോഷ് തിവാരിയും കോണ്ഗ്രസിന്റെ ഗ്യാന്ശ്യാം സിങ്ങും തമ്മിലാണ് പ്രധാന മത്സരം. മുന് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ ശക്തികേന്ദ്രമായ ദതിയയില് പുതിയ സ്ഥാനാര്ഥിയെ പ്രഖ്യാപിച്ചതിനെതിരെ പാര്ട്ടിക്കുള്ളില് തന്നെ അസംതൃപ്തിയും ഉയര്ന്നിരുന്നു.
ഗുജറാത്തിലെ മഞ്ചല്പൂര് മണ്ഡലത്തില് തുടര്ച്ചയായി മൂന്ന് തവണ എംഎല്എയായിരുന്ന യോഗേഷ് ഭായ് നരേന്ദ്രദാസ് പട്ടേലിന്റെ നിര്യാണത്തെ തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്കായി സതീഷ് ഗേവിന്ദ്ഭായ് പട്ടേലും കോണ്ഗ്രസിനായി മുന്മന്ത്രി ഭിഖാഭായ് റബാരിയും ജനവിധി തേടി. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില് 182ല് 156 സീറ്റുകള് നേടി റെക്കോര്ഡ് വിജയത്തോടെ അധികാരത്തിലെത്തിയ ബിജെപിക്ക് ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള് നിര്ണായകമായ രാഷ്ട്രീയ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്
In the Bunkipur assembly by-election in Bihar, a BJP stronghold, Jan Suraaj Party (JSP) chief Prashant Kishor is continuing his lead. After nine rounds of counting, Prashant Kishor is ahead by 5,272 votes over BJP candidate Neeraj Kumar. Meanwhile, with the BJP candidate also trailing in the Datia constituency of Madhya Pradesh, the by-election trends are becoming a cause of concern for the party.

