Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി; ദാതിയയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി; ദാതിയയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ഭോപ്പാല്: മധ്യപ്രദേശിലെ ദാതിയ ഉപതെരഞ്ഞെടുപ്പില് ബി.ജെ.പിക്ക് തിരിച്ചടിയാകുന്ന ഫലസൂചനകള്. ആദ്യ റൗണ്ടില് ബി.ജെ.പി സ്ഥാനാര്ഥി അശുതോഷ് തിവാരി മുന്നിലായിരുന്നെങ്കിലും അഞ്ച് റൗണ്ട് വോട്ടെണ്ണല് പൂര്ത്തിയായപ്പോള് കോണ്ഗ്രസ് സ്ഥാനാര്ഥിയും മുതിര്ന്ന നേതാവുമായ ഘന്ശ്യാം സിങ്ങാണ് ലീഡ് നേടിയത്.

കോണ്ഗ്രസിനും ബി.ജെ.പിക്കും അഭിമാന പോരാട്ടമായി മാറിയ മണ്ഡലമാണ് ദാതിയ. കോണ്ഗ്രസ് എം.എല്.എ രാജേന്ദ്ര ഭാരതി ബാങ്ക് തട്ടിപ്പ് കേസില് ശിക്ഷിക്കപ്പെട്ടതിനെ തുടര്ന്ന് അയോഗ്യനായതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില് പരാജയപ്പെട്ട മുന് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയ്ക്ക് പകരമായാണ് ബി.ജെ.പി അശുതോഷ് തിവാരിയെ സ്ഥാനാര്ഥിയാക്കിയത്.

കര്ണാടകയില് ഇന്ന് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ; 20 മന്ത്രിമാര്, 9 പുതുമുഖങ്ങള്

സ്ഥാനാര്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്ന്ന് നരോത്തം മിശ്ര പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ ആഭ്യന്തര ഭിന്നതകള് ബി.ജെ.പിയുടെ പ്രകടനത്തെ ബാധിച്ചോയെന്ന ചര്ച്ചയും സജീവമാണ്. അതേസമയം, കോണ്ഗ്രസ് അധ്യക്ഷന് ജിതു പട്വാരിക്കും ഈ തെരഞ്ഞെടുപ്പ് നിര്ണായകമാണ്. ഘന്ശ്യാം സിംഗ് വിജയിച്ചാല് സംസ്ഥാന കോണ്ഗ്രസിന് വലിയ ആത്മവിശ്വാസമാകുമെന്നാണ് വിലയിരുത്തല്.

അതേസമയം, ഗുജറാത്തിലെ മഞ്ചല്പുര് ഉപതെരഞ്ഞെടുപ്പില് ബി.ജെ.പി സ്ഥാനാര്ഥി സതീഷ് പട്ടേല് 15,000ത്തിലധികം വോട്ടുകളുടെ ലീഡുമായി മുന്നേറുകയാണ്. കോണ്ഗ്രസ് സ്ഥാനാര്ഥി ഭിഖാഭായ് റാബറിയാണ് രണ്ടാം സ്ഥാനത്ത്. ബി.ജെ.പി എം.എല്.എ യോഗേഷ് പട്ടേലിന്റെ നിര്യാണത്തെ തുടര്ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ജൂലൈ 30നാണ് ബങ്കിപുര്, ദാതിയ, മഞ്ചല്പുര് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടന്നത്. ബിഹാറിലെ ബങ്കിപുരില് ജന് സുരാജ് സ്ഥാനാര്ഥി പ്രശാന്ത് കിഷോര് ഏകദേശം 5,000 വോട്ടുകളുടെ ലീഡുമായി മുന്നില് തുടരുമ്പോള് ബി.ജെ.പി സ്ഥാനാര്ഥി രണ്ടാം സ്ഥാനത്താണ്.

Early trends from the Datia by-election in Madhya Pradesh are indicating a setback for the BJP.BJP candidate Ashutosh Tiwari was leading in the first round, but after five rounds of counting, senior Congress leader and candidate Ghanshyam Singh has taken the lead.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham