ന്യൂഡല്ഹി: കേന്ദ്രമന്ത്രി നിതിന് ഗഡ്കരിയെയും കുടുംബാംഗങ്ങളെയും അപകീര്ത്തിപ്പെടുത്തുന്ന ഡീപ്ഫേക്ക്, എ.ഐ അധിഷ്ഠിത ഉള്ളടക്കങ്ങള് ഉള്പ്പെടെയുള്ള സമൂഹമാധ്യമ പോസ്റ്റുകള് നീക്കം ചെയ്യാന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.
പോസ്റ്റുകള് അപ്ലോഡ് ചെയ്തവരുടെ വിവരങ്ങള് കൈമാറാനും സമൂഹമാധ്യമ കമ്പനികള്ക്ക് കോടതി നിര്ദേശം നല്കി.
ജസ്റ്റിസ് ആരിഫ് ഡോക്ടര് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഗഡ്കരിക്കും കുടുംബാംഗങ്ങള്ക്കും എതിരായ പോസ്റ്റുകള് നികൃഷ്ടവും അത്യന്തം അധിക്ഷേപകരവുമാണെന്ന് കോടതി നിരീക്ഷിച്ചു.
മെറ്റ പ്ലാറ്റ്ഫോമുകള്, എക്സ്, ഗൂഗിള്, യു ട്യൂബ് എന്നിവയ്ക്കെതിരെ ഗഡ്കരി സമര്പ്പിച്ച ഹരജിയിലാണ് കോടതി നടപടി സ്വീകരിച്ചത്.
ഇന്സ്റ്റഗ്രാം റീലുകള് ഉള്പ്പെടെയുള്ള വിവാദ ഉള്ളടക്കങ്ങള് പൊതുസമൂഹത്തിന്, പ്രത്യേകിച്ച് കുട്ടികള്ക്കും, എളുപ്പത്തില് ലഭ്യമാകുന്ന സാഹചര്യത്തില് ഇത്തരത്തിലുള്ള പോസ്റ്റുകള്ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് കോടതി വ്യക്തമാക്കി. വിവാദ ഉള്ളടക്കങ്ങള് നീക്കം ചെയ്യാന് നടപടി സ്വീകരിക്കാമെന്ന് മെറ്റയും ഗൂഗിളും കോടതിയെ അറിയിച്ചു.
The Bombay High Court has ordered the removal of social media posts, including deepfake and AI-generated content, that defame Union Minister Nitin Gadkari and his family members.The court also directed social media companies to share details of the people who uploaded the posts.

