റിയാദ്: "ഗ്രീൻ ഇംപാക്‌ട്" എന്ന പ്രമേയത്തില്‍ ഈ വർഷത്തെ സഊദി പരിസ്ഥിതി വാരത്തിന് (മെയ് 3-9) തുടക്കമായി.
പരിസ്ഥിതി-ജലം-കൃഷി മന്ത്രി അബ്ദുല്‍റഹ്മാൻ അല്‍-ഫദ്ലി പരിപാടി റിയാദില്‍ ഉദ്ഘാടനം ചെയ്തു. ശക്തമായ ഭരണസംവിധാനം, സംരക്ഷിത മേഖലകളുടെ വിപുലീകരണം, പുനരുപയോഗം എന്നിവയിലൂടെ രാജ്യം കൈവരിച്ച പരിസ്ഥിതി പുരോഗതിയെ വാരം ഉയർത്തിക്കാട്ടും. പരിസ്ഥിതി സംരക്ഷണത്തില്‍ പൊതുജന പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
പുരാവസ്തുക്കള്‍ അനധികൃതമായി വിറ്റഴിച്ചു; 11 പേർക്ക് പിഴ ചുമത്തി സഊദി ഹെറിറ്റേജ് കമ്മിഷൻ
ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രദർശനങ്ങള്‍, ശില്പശാലകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ നടപ്പിലാക്കി വരികയാണ്. പരിസ്ഥിതി വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഒസാമ ഇബ്രാഹിം ഫഖീഹയാണ് രാജ്യം കൈവരിച്ച പ്രധാന നാഴികക്കല്ലുകള്‍ വിശദീകരിച്ചത്. രാജ്യത്ത് ഏകദേശം 15.9 കോടി മരങ്ങള്‍ നട്ടുപിടിപ്പിച്ചതായും 10 ലക്ഷം ഹെക്ടറിലധികം മരുഭൂമി പുനരുദ്ധരിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായ വേട്ടയാടല്‍, മരംമുറിക്കല്‍ എന്നിവയില്‍ ഗണ്യമായ കുറവുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയില്‍ പരിസ്ഥിതി സുസ്ഥിരത ലക്ഷ്യമിട്ട് 44 തന്ത്രപ്രധാന പങ്കാളിത്ത കരാറുകളിലും മന്ത്രാലയം ഒപ്പുവച്ചു.
Saudi Environment Week 2026 has commenced under the theme "Green Impact," inaugurated by Minister Abdulrahman Al-Fadley. The week highlights Saudi Arabia's environmental milestones, including the planting of 159 million trees, restoration of 1 million hectares of land, and the signing of 44 strategic sustainability agreements aligned with Vision 2030.

