റിയാദ്: ലൈസൻസുകളില്ലാതെ പുരാവസ്തുക്കള്‍ കൈമാറ്റം ചെയ്ത 11 പേർക്കെതിരേ സഊദി ഹെറിറ്റേജ് കമിഷൻ പിഴ ചുമത്തി. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റേയും പുരാവസ്തു മേഖലയിലെ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിന്റേയും ഭാഗമായായിരുന്നു പരിശോധന.
ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ വഴി പുരാവസ്തുക്കള്‍ പ്രദർശിപ്പിക്കുകയും വില്‍ക്കുകയും ചെയ്തതാണ് നിയമലംഘനമായി കണ്ടെത്തിയത്.
ബലി പെരുന്നാള് - വേനലവധി യാത്ര: വിമാന നിരക്ക് കുറയുമെന്ന പ്രതീക്ഷയില് പ്രവാസികള്
കൃത്യമായ രജിസ്ട്രേഷനോ രേഖകളോ ലൈസൻസോ ഇല്ലാതെയായിരുന്നു ഈ ഇടപാടുകള്‍. കേസില്‍ വ്യത്യസ്ത തുകകളാണ് പിഴയായി ഈടാക്കിയത്. ചില കേസുകളില്‍ 15,000 സഊദി റിയാല്‍ വരെ പിഴ ചുമത്തിയിട്ടുണ്ട്. പൈതൃക മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴിയോ, ഹെറിറ്റേജ് കമിഷൻ ബ്രാഞ്ചുകള്‍ വഴി നേരിട്ടോ, ഓണ്‍ലൈൻ പ്ലാറ്റ്ഫോം വഴിയോ ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി.
The Saudi Heritage Commission has fined 11 individuals for selling and displaying antiquities on online platforms without the required licenses or registration. This enforcement action, which saw fines reaching up to SR15,000, aims to protect the Kingdom’s cultural heritage and ensure compliance with the Law of Antiquities, Museums, and Urban Heritage.

