Dailyhunt
ഇറാനെതിരെ ആണവായുധം പ്രയോഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയില്‍ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

ഇറാനെതിരെ ആണവായുധം പ്രയോഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയില്‍ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി വൈറ്റ്ഹൗസ്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവന ആണവായുധം പ്രയോഗിക്കുമെന്ന് അർഥമാക്കുന്നില്ലെന്നും വൈറ്റ് ഹൗസ് റാപ്പിഡ് റെസ്പോണ്‍സ് വിഭാഗം വ്യക്തമാക്കി.

ഇറാൻ നിലപാട് മാറ്റിയില്ലെങ്കില്‍ അമേരിക്ക ഇതുവരെ ഉപയോഗിക്കാത്ത പല ആയുധങ്ങളും പ്രയോഗിക്കാൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മടിയുണ്ടാകില്ലെന്നായിരുന്നു വാൻസിന്റെ ഭീഷണി. അമേരിക്കയുടെ പക്കല്‍ ഇനിയും പുറത്തെടുക്കാത്ത ആയുധശേഖരമുണ്ടെന്ന വാൻസിന്റെ പ്രസ്താവനയാണ് ആണവായുധ ഭീഷണി ചർച്ചകള്‍ സജീവമാക്കിയത്.

അതേസമയം ഇറാനുമായുള്ള നയതന്ത്ര തർക്കങ്ങള്‍ നിർണ്ണായക ഘട്ടത്തിലേക്കെന്ന് റിപ്പോർട്ട്. ഇറാന് അമേരിക്ക നല്‍കിയ സമയപരിധി കഴിയാൻ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. നിശ്ചിത സമയത്തിനുള്ളില്‍ തെഹ്റാൻ വഴങ്ങിയില്ലെങ്കില്‍ സ്വീകരിക്കുന്ന നടപടികള്‍ എന്താണെന്ന് ട്രംപിന് മാത്രമേ അറിയാവൂ എന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് അല്‍ ജസീറയോട് പ്രതികരിച്ചു.

ക്രൂരമായ ബലപ്രയോഗത്തിന് സംസ്കാരത്തെ തോല്‍പ്പിക്കാനാവില്ല; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാൻ

ഇറാനെതിരായ നീക്കം ഒരു തന്ത്രപരമായ സന്ധിയില്‍ എത്തിയിരിക്കുകയാണെന്ന് ഇസ്റാഈല്‍ സൈനിക മേധാവി ഇയാല്‍ സമീർ വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിന് കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തുമെന്നും ഭരണകൂടത്തിന്റെ അധഃപതനം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇറാനെതിരെയുള്ള സംയുക്ത പ്രവർത്തനത്തില്‍ നാം നിർണ്ണായക ഘട്ടത്തിലാണ്. ദൃഢനിശ്ചയത്തോടെയുള്ള ഞങ്ങളുടെ പ്രവർത്തനം തുടരും ഇസ്റാഈല്‍ സൈനിക മേധാവി ഇയാല്‍ സമീർ,

കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്റാഈലിന് നേരെ മൂന്ന് ഘട്ടങ്ങളിലായി ഇറാൻ മിസൈല്‍ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. തെക്കൻ മേഖലയിലും മധ്യ ഇസ്രായേലിലുമാണ് മിസൈലുകള്‍ പതിച്ചത്. സൈനിക-വ്യവസായ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പെറ്റാ ടിക്വയില്‍ വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടായതായും സൂചനയുണ്ട്.

ഇറാൻ ഭരണകൂടത്തെ പൂർണ്ണമായും തകർക്കുന്നതിന് മുൻപ് യാതൊരുവിധ സന്ധി സംഭാഷണങ്ങള്‍ക്കും തയ്യാറാകരുത് എന്ന നിലപാടിലാണ് ഇസ്റാഈല്‍. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിന് മേല്‍ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായാണ് വിവരം. ഇറാനിലെ വൈദ്യുതി ഗ്രിഡുകള്‍ തകർക്കുന്നതുള്‍പ്പെടെയുള്ള കടുത്ത സൈനിക നീക്കങ്ങളെക്കുറിച്ചാണ് ഇസ്റാഈല്‍ ചർച്ച ചെയ്യുന്നത്.

അമേരിക്കയുടെയും ഇസ്റാഈലിന്റെയും ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. കീഴടങ്ങുക അല്ലെങ്കില്‍ യുദ്ധം ചെയ്യുക എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിനോടകം തന്നെ ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും ജനങ്ങള്‍ മനുഷ്യച്ചങ്ങല തീർത്ത് പ്രതിരോധം ആരംഭിച്ചതായാണ് റിപ്പോർട്ട്. തങ്ങളുടെ വൈദ്യുത നിലയങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അതേ രീതിയില്‍ തന്നെ തിരിച്ചടിക്കുമെന്ന് ഇറാനിയൻ സായുധ സേന മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വിടവ് നികത്താൻ നയതന്ത്ര ചർച്ചകള്‍ക്ക് സാധിക്കാത്ത വിധം സ്ഥിതിഗതികള്‍ സങ്കീർണ്ണമായി തുടരുകയാണ്.

the white house has dismissed rumors that the united states may use nuclear weapons against iran. the white house rapid response team clarified that remarks by j. d. vance do not imply the use of nuclear weapons.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham