തെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ.
ഭീഷണികളേക്കാള്‍ വലിയ ശക്തി ഇറാന്റെ സംസ്കാരത്തിനും യുക്തിക്കുമുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബാഗായി പറഞ്ഞു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു സംസ്കൃത രാഷ്ട്രത്തിന്റെ സംസ്കാരത്തിന്റെയും യുക്തിയുടെയും ശക്തിക്ക് ക്രൂരമായ ബലപ്രയോഗത്തെ മറികടക്കാൻ സാധിക്കും. സ്വന്തം പാതയുടെ നീതിയില്‍ വിശ്വസിക്കുന്ന ഒരു ജനത, തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും എന്നും ബാഗായി വ്യക്തമാക്കി.
ഇറാനില്‍ വൻ സ്ഫോടനം; ഖാർഗ് എണ്ണ ടെർമിനലിന് നേരെ ആക്രമണമെന്ന് റിപ്പോർട്ട്
ആയിരക്കണക്കിന് വർഷത്തെ ചരിത്രമുള്ള ഇറാന്റെ നാഗരികത ശത്രുക്കളുടെ എല്ലാ മിഥ്യാധാരണകളെയും തകർത്തിട്ടുണ്ടെന്ന് ഇറാന്റെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫ്. ട്രംപിന്റെ ഭീഷണികള്‍ ഇറാനെ ഭയപ്പെടുത്തില്ലെന്നും, രാജ്യത്തിന്റെ ആന്തരിക ശക്തി ഉപയോഗിച്ച് ഇത്തരം ക്രൂരതകളെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ മുന്നറിയിപ്പുകള്‍ നിലനില്‍ക്കെത്തന്നെ ഇസ്റാഈലിന് നേരെ ഇറാൻ പുതിയ മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്റാഈല്‍ സൈന്യം റിപ്പോർട്ട് ചെയ്തു. മുപ്പത് മിനിറ്റിനിടെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിതെന്ന് ഐഡിഎഫ് (IDF) അറിയിച്ചു. ഇതോടെ മേഖലയിലെ യുദ്ധസമാനമായ സാഹചര്യം കൂടുതല്‍ വഷളായിരിക്കുകയാണ്.
നിലവിലെ സാഹചര്യം അതീവ ആശങ്കാജനകമാണെന്ന് മുൻ യുഎസ് നയതന്ത്രജ്ഞൻ ഡൊണാള്‍ഡ് ജെൻസൻ അഭിപ്രായപ്പെട്ടു. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വൈദ്യുതി ഗ്രിഡുകള്‍ക്കും നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം അല്‍ ജസീറയോട് പറഞ്ഞു.
ഇറാന്റെ ആണവ പരിപാടി എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന ട്രംപിന്റെ ലക്ഷ്യമാണ് ഈ കടുത്ത നിലപാടുകള്‍ക്ക് പിന്നില്‍. എന്നാല്‍ മേഖലയിലെ അമേരിക്കൻ സ്വാധീനത്തിന്റെ പരിമിതികള്‍ കൂടി ഈ സാഹചര്യം വെളിപ്പെടുത്തുന്നുണ്ട് എന്നും ജെൻസൻ നിരീക്ഷിച്ചു. അമേരിക്കൻ ജനത യുദ്ധത്തിന് എതിരാണെങ്കിലും, തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
iran has officially rejected u.s. president donald trump’s warnings, stating that its national "culture and logic" are stronger than any military threat. following a string of fiery social media posts from iranian officials, the idf reported two major waves of iranian missile strikes targeting israel within a thirty-minute window.

