മക്ക: കഠിനാധ്വാനവും തളരാത്ത മനസ്സുമുണ്ടെങ്കില്‍ ഏത് ആഗ്രഹവും നേടിയെടുക്കാമെന്ന് പഠിപ്പിച്ചു തരികയാണ് ഇന്തോനേഷ്യയിലെ കെദിരി സ്വദേശിനിയായ എംബ മർസിയ.
പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ടാണ് 104കാരി ഹജ്ജിനായി പുണ്യഭൂമിയിലെത്തിയത്. ഈ വർഷത്തെ ഹജ്ജ് തീർഥാടകരില്‍ ഏറ്റവും പ്രായം കൂടിയ തീർഥാടകയും, ഇന്തോനേഷ്യയില്‍ നിന്ന് ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് അനുമതി ലഭിച്ച 2,21,000 തീർഥാടകരില്‍ ഒരാളുമാണ് ഇവർ. വർഷങ്ങളോളം കാത്തുവച്ച സമ്പാദ്യത്തിലൂടെയാണ് മർസിയ തന്റെ ജീവിതകാലത്തെ ഏറ്റവും വലിയ സ്വപ്നം സഫലമാക്കിയത്.
നാട്ടില്‍ നാടൻ ഭക്ഷ്യ വിഭവങ്ങള്‍ വിറ്റാണ് എംബ മർസിയ തന്റെ ഉപജീവനമാർഗം കണ്ടെത്തിയത്.
ജമറാത്തില്‍ കുഴഞ്ഞുവീണ ഇന്തോനേഷ്യൻ തീർഥാടകന് രക്ഷകരായി സഊദി റെഡ് ക്രെസന്റ്
കിട്ടുന്ന ലാഭത്തില്‍ നിന്ന് ഒരു ചെറിയ പങ്ക് ദിവസവും മാറ്റിവെച്ചും ബാക്കി പണം മകനും നല്‍കിയതോടെ ഏറെ നാളെത്തെ സ്വപ്നം പൂവണിയുകയായിരുന്നു. വടിയുടെ സഹായത്തോടെ പതുക്കെ നടക്കാൻ സാധിക്കുമെങ്കിലും, തീർഥാടന വേളയില്‍ വലിയൊരു പങ്കും വീല്‍ചെയറിന്റെ സഹായത്തോടെയാണ് ഇവർ പൂർത്തിയാക്കിയത്. ഈ മാസം 22നു രാവിലെയാണ് 67 വയസ്സുള്ള മകള്‍ മുഇദയോടൊപ്പം മർസിയ മക്കയിലെത്തിയത്. മർസിയ പൂർണ ആരോഗ്യവതിയാണെന്നും ഹജ്ജിന്റെ എല്ലാ കർമ്മങ്ങളിലും സജീവമായി പങ്കെടുക്കാൻ സജ്ജമാണെന്നും ഇന്തോനേഷ്യൻ ഹജ്ജ് മിഷൻ അധികൃതർ വ്യക്തമാക്കി.
104-year-old Mbah Marsiyah from Indonesia fulfills her lifelong dream of performing Hajj in 2026 after saving money for years from selling traditional porridge.

