Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജെറുസലേമില്‍ കന്യാസ്ത്രീക്ക് നേരെ ക്രൂരമായ ആക്രമണം; ഇസ്‌റാഈലി കുടിയേറ്റക്കാരന്‍ പിടിയില്‍

ജെറുസലേമില്‍ കന്യാസ്ത്രീക്ക് നേരെ ക്രൂരമായ ആക്രമണം; ഇസ്‌റാഈലി കുടിയേറ്റക്കാരന്‍ പിടിയില്‍

ജെറുസലേം: കിഴക്കന് ജെറുസലേമില് ഫ്രഞ്ച് കന്യാസ്ത്രീക്ക് നേരെ ഇസ്റാഈല് കുടിയേറ്റക്കാരന്റെ ക്രൂരമര്ദ്ദനം. സിയോണ് പര്വത്തിന് സമീപം സെനാക്കിള് പരിസരത്തുവെച്ച്‌ കഴിഞ്ഞ ഏപ്രില് 27നാണ് കന്യാസ്ത്രീ ആക്രമിക്കപ്പെട്ടത്.

ജെറുസലേമിലെ പ്രശസ്തമായ ഡൊമിനിക്കന് ബിബ്ലിക്കല് ആന്ഡ് ആര്ക്കിയോളജിക്കല് ഇന്സ്റ്റിറ്റിയട്ടിലെ ഗവേഷകയാണ് ഇവര്.

വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന കന്യാസ്ത്രീയുടെ പുറകെ പാഞ്ഞടുത്ത ഇസ്റാഈലി പൗരന് ബലംപ്രയോഗിച്ച്‌ കന്യാസ്ത്രീയെ തള്ളിയിടുകയായിരുന്നു. തുടര്ന്ന് ക്രൂരമായി ചവിട്ടുകയും ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന രണ്ട് ഇസ്റാഈലി വനിതകള് ഇടപെട്ടാണ് ഇവരെ അക്രമിയുടെ കയ്യില് നിന്നും രക്ഷപ്പെടുത്തുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന് ശ്രമിച്ച കന്യാസ്ത്രീയെ അക്രമി പിന്തുടര്ന്നെങ്കിലും പിന്നീട് പിന്വാങ്ങി.

ഗ്യാസ് വില വര്ധന; മെയ് 6ന് ഹോട്ടലുകള് അടച്ചിട്ട് സമരം

സംഭവത്തില് 36കാരനായ ഇസ്റാഈല് കുടിയേറ്റക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യാനികള്ക്കെതിരെ ഇസ്റാഈലില് വംശീയ ആക്രമണങ്ങള് വര്ധിക്കുന്നതയാണ് റിപ്പോര്ട്ട്. ഇപ്പോള് നടന്ന ആക്രമണത്തിന് പിന്നിലും വംശീയ വിദ്വേഷമാണെന്നാണ് ആരോപണം. ക്രിസ്ത്യാനികള് അന്ത്യത്താഴം കഴിച്ച സ്ഥലമെന്ന് വിശ്വസിക്കുന്ന അപ്പര് റൂമിനും, ജൂതന്മാര് ദാവീദ് രാജാവിന്റെ കല്ലറയെന്ന് വിശ്വസിക്കുന്ന സ്ഥലത്തിനും തൊട്ടടുത്താണ് ആക്രമണമുണ്ടായത്.

nun was brutally attacked in jerusalem; an israeli settler has been taken into custody.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham