ബെംഗളൂരു: കര്ണാടകയിലെ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 20 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
മന്ത്രിസഭയില് ഒമ്പത് പുതുമുഖങ്ങള്ക്ക് അവസരം ലഭിച്ചപ്പോള്, മലയാളിയായ എന്.എ. ഹാരിസും മുന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവുവും മന്ത്രിപ്പട്ടികയില് ഇടംപിടിച്ചില്ല. വിവാദ പരാമര്ശങ്ങളുടെ പേരില് വിമര്ശനം നേരിട്ട സമീര് അഹമ്മദ് ഖാന് മന്ത്രിസ്ഥാനത്ത് തുടരുകയും ചെയ്തു.
ജി.എസ്. പാട്ടീലിനെ നിയമസഭാ സ്പീക്കറായും പൊന്നണ്ണയെ ഡെപ്യൂട്ടി സ്പീക്കറായും തീരുമാനിച്ചു. സലീം അഹമ്മദ് കര്ണാടക നിയമസഭാ കൗണ്സില് സ്പീക്കറായും ഉമാശ്രീ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേല്ക്കും.
'സ്കോളര്ഷിപ്പും വായ്പകളും, കുടുംബസമ്പത്ത് കൊണ്ടല്ല വിദേശപഠനം'; രേഖകള് പുറത്തുവിട്ട് അഭിജീത് ദീപ്കെ
പുതിയ മന്ത്രിസഭയില് ഒരു വനിതയ്ക്ക് മാത്രമാണ് അവസരം ലഭിച്ചത്. രുദ്രപ്പ ലമാനി, കെ.എസ്. ബസവന്തപ്പ, ടി. രഘുമൂര്ത്തി, റിസ്!വാന് അര്ഷാദ്, അജയ് സിംഗ്, ശിവലിംഗെ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗഡ, വിജയാനന്ദ കഷപന്നവര് എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്.
പി.എം. നരേന്ദ്ര സ്വാമി, ശിവരാജ് തങ്കടി, രുദ്രപ്പ ലമാനി, കെ.എസ്. ബസവന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂര്ത്തി, സമീര് അഹമ്മദ് ഖാന്, റിസ്!വാന് അര്ഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടരംഗഷെട്ടി, മംഗള വൈദ്യ, അജയ് സിംഗ്, ചെലുവരായസ്വാമി, ശിവലിംഗെ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗഡ, ബസവരാജ് റായറെഡ്ഡി, വിജയാനന്ദ കഷപന്നവര്, ലക്ഷ്മണ് സാവഡി എന്നിവരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
The new Karnataka cabinet will take oath today. 20 ministers will be sworn in.Nine newcomers have been given a place in the cabinet. Malayali leader N.A. Harris and former Health Minister Dinesh Gundurao did not find a spot in the ministerial list.Samir Ahmed Khan, who faced criticism over controversial remarks, will continue as a minister.

