ന്യൂഡല്ഹി: കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആര്.ടി.ഐ പ്രവര്ത്തകന്റെ ആവശ്യത്തിന് പിന്നാലെ ക്രോക്കോച്ച് ജനതാ പാര്ട്ടി (സി.ജെ.പി) സ്ഥാപകന് അഭിജീത് ദീപ്കെ വിശദീകരണവുമായി രംഗത്തെത്തി.
യുഎസിലെ ബോസ്റ്റണ് സര്വകലാശാലയില് നടത്തിയ പഠനം സര്വകലാശാല നല്കിയ സ്കോളര്ഷിപ്പിന്റെയും വിദ്യാഭ്യാസ വായ്പയുടെയും സഹായത്തോടെയാണെന്നും കുടുംബസമ്പത്ത് ഉപയോഗിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
മുതിര്ന്ന മാധ്യമപ്രവര്ത്തക ബര്ഖാ ദത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അഭിജീത്തിന്റെ പ്രതികരണം. ബോസ്റ്റണ് സര്വകലാശാലയില് നിന്ന് ലഭിച്ച സ്കോളര്ഷിപ്പ് കത്ത് അഭിമുഖത്തിനിടെ അദ്ദേഹം പുറത്തുവിടുകയും ചെയ്തു. വിദ്യാഭ്യാസത്തിനായി വായ്പയും എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടച്ചുകൊണ്ടിരിക്കുകയാണെന്നും അഭിജീത് വ്യക്തമാക്കി.
കാവേരി നദീജല തര്ക്കം; തമിഴ്നാട് ഇന്ന് സുപ്രിംകോടതിയെ സമീപിക്കും
പാര്ട്ടിയുടെ പ്രവര്ത്തനങ്ങള് സുതാര്യമായ രീതിയില് ജനകീയ ഫണ്ട് ശേഖരണത്തിലൂടെയായിരിക്കും മുന്നോട്ടുകൊണ്ടുപോകുകയെന്നും അദ്ദേഹം പറഞ്ഞു.
അഭിജീതിന്റെ പിതാവും മഹാരാഷ്ട്ര ഇന്ഡസ്ട്രിയല് ഡെവലപ്മെന്റ് കോര്പ്പറേഷനിലെ വിരമിച്ച ജൂനിയര് എന്ജിനീയറുമായ ഭഗവാന്റാവു ദീപ്കെയുടെ സാമ്പത്തിക വിവരങ്ങളില് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ ആര്ടിഐ പ്രവര്ത്തകന് അമിത് തിവാരി മഹാരാഷ്ട്ര സര്ക്കാരിന് പരാതി നല്കിയിരുന്നു. പ്രതിമാസം 60,000 മുതല് 65,000 രൂപ വരെ ശമ്പളം ലഭിച്ചിരുന്ന ഒരു സര്ക്കാര് ജീവനക്കാരന് മക്കളെ വിദേശത്ത് പഠിപ്പിക്കാന് എങ്ങനെ കഴിഞ്ഞുവെന്നതാണ് പരാതിയിലെ പ്രധാന ചോദ്യം.
അതേസമയം, രാജ്യവ്യാപകമായി നടന്ന നീറ്റ് ചോദ്യപേപ്പര് ചോര്ച്ചക്കെതിരായ പ്രക്ഷോഭത്തെക്കുറിച്ചും അഭിജീത് പ്രതികരിച്ചു. സമരത്തിന് സാധാരണക്കാരായ ജനങ്ങളില് നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നുവെന്നും സമരത്തില് പങ്കെടുത്തവര്ക്ക് ഭക്ഷണവും വെള്ളവും സൗജന്യമായി ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്ഹി പൊലീസിലെ ചില ഉദ്യോഗസ്ഥരും സ്വകാര്യമായി പ്രസ്ഥാനത്തിന് പിന്തുണ അറിയിച്ചിരുന്നുവെന്നും അഭിജീത് അവകാശപ്പെട്ടു.
Following an RTI activist’s demand for an inquiry into his family’s financial sources, CJPI (Crockoach Janata Party) founder Abhijeet Deepke has come forward with a clarification.He said his studies at Boston University in the US were funded through a university scholarship and an education loan. He also stated that allegations of using family wealth are baseless.

