Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാവേരി നദീജല തര്‍ക്കം; തമിഴ്‌നാട് ഇന്ന് സുപ്രിംകോടതിയെ സമീപിക്കും

കാവേരി നദീജല തര്‍ക്കം; തമിഴ്‌നാട് ഇന്ന് സുപ്രിംകോടതിയെ സമീപിക്കും

ചെന്നൈ: കാവേരി നദീജല തര്ക്കത്തില് തമിഴ്നാട് ഇന്ന് സുപ്രിം കോടതിയെ സമീപിക്കും. കാവേരി വാട്ടര് മാനേജ്മെന്റ് അതോറിറ്റി നിര്ദേശിച്ച പ്രകാരം കര്ണാടകം ജലം വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.

എന്നാല് ജലക്ഷാമ സാഹചര്യത്തില് തമിഴ്നാടിന് വെള്ളം നല്കാനാകില്ലെന്ന നിലപാടിലാണ് കര്ണാടക സര്ക്കാര്.

15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്സ് വെള്ളം തമിഴ്നാടിന് നല്കണമെന്ന കാവേരി വാട്ടര് മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിനെയാണ് കര്ണാടക എതിര്ക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ കുടിവെള്ളവും കര്ഷകരുടെ ആവശ്യങ്ങളും പരിഗണിച്ചാണ് ഈ നിലപാടെന്ന് സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്.

മൂഴിയാര് ഡാം തുറന്നു; പമ്പയാറില് ജലനിരപ്പ് ഉയരുന്നു, പത്തനംതിട്ടയില് ജാഗ്രതാ നിര്ദ്ദേശം

ഇതിനിടെ, കാവേരി വിഷയത്തില് സംസ്ഥാന സര്ക്കാരിനെതിരെ തമിഴ്നാട്ടില് ഡി.എം.കെ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. കര്ഷകരെ അണിനിരത്തിയുള്ള വന് പ്രതിഷേധയോഗം തഞ്ചാവൂരില് നടക്കും. ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന് പരിപാടി ഉദ്ഘാടനം ചെയ്യും.

അതേസമയം, കാവേരി വിഷയത്തില് ചര്ച്ച നടത്താന് തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച കര്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര് റദ്ദാക്കി. നിലവിലെ സാഹചര്യത്തില് ചര്ച്ചയ്ക്ക് അനുകൂല സാഹചര്യമില്ലെന്നും, തമിഴ്നാട് മുഖ്യമന്ത്രി ബെംഗളൂരുവിലേക്ക് എത്തേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

കാവേരി ജലവിഹിത തര്ക്കം രൂക്ഷമായ സാഹചര്യത്തില് തമിഴ്നാട് മുഖ്യമന്ത്രിയുടെ സന്ദര്ശനത്തിനെതിരെ കന്നഡ സംഘടനകള് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെള്ളം വിട്ടുനല്കാതെ വിജയ് ബെംഗളൂരുവിലെത്താന് അനുവദിക്കില്ലെന്നും, വിമാനത്താവളത്തില് തടയുമെന്നും വിവിധ സംഘടനകള് മുന്നറിയിപ്പ് നല്കിയതോടെയാണ് കൂടിക്കാഴ്ച മാറ്റിവെച്ചത്.

In the Cauvery river water dispute, Tamil Nadu will approach the Supreme Court today.The petition seeks an order for Karnataka to release water as directed by the Cauvery Water Management Authority.However, the Karnataka government maintains that it will not be able to release water to Tamil Nadu due to the water shortage situation.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham