കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബലി പെരുന്നാള്‍ ദിനത്തില്‍ ഈദ് സംഗമവും പ്രാർഥന സദസും സംഘടിപ്പിച്ചു.
അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ഇല്യാസ് മൗലവി പ്രാർഥന നിർവഹിച്ചു. ശരീഫ് റഹ്മാനി മമ്പാട് ഈദ് സന്ദേശം നല്‍കി. ആത്മ സമർപ്പണത്തിന്റെയും മാനവിക ഐക്യത്തിന്റെയും സന്ദേശമാണ് ബലി പെരുന്നാള്‍ നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹമൂദ് റാഫി ഹസനി, ശിഹാബ് കോഡൂർ എന്നിവർ ഗാനമാലപിച്ചു.
കുവൈത്ത് കെ.എം.സി.സി 'ഈദ് മുലാഖാത്ത് 2026' സംഘടിപ്പിച്ചു
കേന്ദ്ര മേഖല നേതാക്കളായ മുഹമ്മദലി ഫൈസി, ശംസുദ്ദീൻ യമാനി, അബ്ദുല്‍ കരീം ഫൈസി, അബുല്‍ റഷീദ് മസ്താൻ, മിസ്ഹബ് തലയില്ലത്ത് തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര നേതാക്കളായ അബ്ദുല്ലത്തീഫ് എടയൂർ, മുഹമ്മദലി പുതുപ്പറമ്പ്, അബ്ദുല്‍ ഹമീദ് അൻവരി, അബ്ദുല്‍ നാസർ കോഡൂർ, ഇസ്മായില്‍ വള്ളിയോത്ത്, ശിഹാബ് മാസ്റ്റർ നീലഗിരി, ഹസ്സൻ തഖ്വ തുടങ്ങിയവർ നേതൃത്വം നല്‍കി. കേന്ദ്ര സെക്രട്ടറി അബ്ദുല്‍ ഹകീം മൗലവി വാണിയന്നൂർ സമാപന പ്രാർഥന നിർവഹിച്ചു. ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും ട്രഷറർ ഇ.എസ് അബ്ദുല്‍റഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
The Kuwait Kerala Islamic Council (KIC) Central Committee organized an Eid Sangamam and special prayer meet on Eid Al-Adha at the Abbasiya KIC Auditorium. Inaugurated by Chairman Shamsuddin Faisy Edayattoor, the event featured spiritual messages and cultural programs.

