Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈത്ത് കെ.എം.സി.സി 'ഈദ് മുലാഖാത്ത് 2026' സംഘടിപ്പിച്ചു

കുവൈത്ത് കെ.എം.സി.സി 'ഈദ് മുലാഖാത്ത് 2026' സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലി പെരുന്നാള്‍ സുദിനത്തോടനുബന്ധിച്ച്‌ 'ഈദ് മുലാഖാത്ത് 2026' സംഘടിപ്പിച്ചു.

ഫർവാനിയയിലുള്ള കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ഓഫിസിലായിരുന്നു പരിപാടി. ചടങ്ങില്‍ കുവൈത്ത് കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കാരി സ്വാഗതം ആശംസിച്ചു. ആക്ടിങ് പ്രസിഡന്റ് ഇക്ബാല്‍ മാവിലാടത്തിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗം സെക്രട്ടറി ഡോ. മുഹമ്മദലി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

വിശുദ്ധ കഅ്ബയുടെ പുതിയ 'കിസ്വ' കൈമാറി; മുഹറം ഒന്നിന് അണിയിക്കും

റഊഫ് മാഷ്ഹൂർ തങ്ങള്‍ ബഷീർ, ബാത്ത എം.ർ നാസർ എന്നിവർ സന്നിതരായിരുന്നു. പെരുന്നാള്‍ ഒത്തുചേരലിന്റെ ഭാഗമായി നടന്ന വിവിധ കലാപരിപാടികള്‍ക്ക് ആർട്സ് വിങ് കണ്‍വീനർ അബ്ദുല്ല കടവത്ത്, റഫീഖ് ഒളവറ എന്നിവർ നേതൃത്വം നല്‍കി. നിരവധി പ്രവർത്തകരും നേതാക്കളും പങ്കെടുത്ത ചടങ്ങിന് സെക്രട്ടറി സലാം പട്ടാമ്പി നന്ദിയും രേഖപ്പെടുത്തി.

Kuwait KMCC State Committee organized 'Eed Mulaqaat 2026' in celebration of Eid Al-Adha at its Farwaniya central office. Presided over by Acting President Iqbal Maviladam, the festive gathering featured cultural programs and drew a large crowd of leaders and community members.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham