ദോഹ: പൊതുജനങ്ങളില്‍ ട്രാഫിക് അവബോധം വളർത്തുകയെന്ന ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ട്രാഫിക് വാരം 2026ന് തുടക്കമായി.
പ്ലേസ് വെൻഡോം മാളില്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് സംഘടിപ്പിച്ച പ്രത്യേക പ്രദർശനം ട്രാഫിക് ഡയരക്ടർ ജനറല്‍ ബ്രിഗേഡിയർ ജബർ അലി അല്‍ കുബൈസി ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷ വർധിപ്പിക്കുക, സുരക്ഷിതമായ റോഡ് ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ വകുപ്പ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
പുരാവസ്തുക്കള്‍ അനധികൃതമായി വിറ്റഴിച്ചു; 11 പേർക്ക് പിഴ ചുമത്തി സഊദി ഹെറിറ്റേജ് കമ്മിഷൻ
ട്രാഫിക് നിയമങ്ങളെയും റോഡ് മര്യാദകളെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി വിവിധ ഇന്ററാക്ടീവ് പരിപാടികളും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ പ്രദർശനം നീണ്ടുനില്‍ക്കും. മെട്രാഷ് ആപ്ലിക്കേഷൻ വഴി ലഭ്യമായ ട്രാഫിക് സേവനങ്ങളുടെ എണ്ണം 85 ആയി ഉയർന്നതായി ബ്രിഗേഡിയർ ജബർ അലി അല്‍ കഅബി വ്യക്തമാക്കി. 2025ല്‍ മാത്രം 5,52,000ത്തിലധികം ഇടപാടുകള്‍ ഡിജിറ്റല്‍ സംവിധാനം വഴി പൂർത്തിയായി. റോഡ് സുരക്ഷ എന്നത് നിയമം ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും ഡയരക്ടർ ജനറല്‍ ഓർമ്മിപ്പിച്ചു.
The Ministry of Interior has inaugurated Traffic Week 2026 at Place Vendome Mall to enhance road safety and promote a culture of safe driving. The event features interactive awareness activities and highlights the expansion of digital traffic services, with over 552,000 transactions completed via the Metrash app in 2025.

