Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിശുദ്ധ കഅ്ബയുടെ പുതിയ 'കിസ്‌വ' കൈമാറി; മുഹറം ഒന്നിന് അണിയിക്കും

വിശുദ്ധ കഅ്ബയുടെ പുതിയ 'കിസ്‌വ' കൈമാറി; മുഹറം ഒന്നിന് അണിയിക്കും

ക്ക: സല്‍മാൻ രാജാവിന് വേണ്ടി മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ മിഷാല്‍ വിശുദ്ധ കഅബയുടെ പുതിയ പുതപ്പായ 'കിസ്വ' മുഖ്യ സൂക്ഷിപ്പുകാരന് കൈമാറി.

ഹജ്ജ്-ഉംറ മന്ത്രിയും ഇരുഹറം കാര്യാലയ ബോർഡ് ചെയർമാനുമായ ഡോ. തൗഫീഖ് അല്‍ റബീയ, കഅ്ബയുടെ ഡെപ്യൂട്ടി ചീഫ് ഗേറ്റ് കീപ്പർ അബ്ദുല്‍ മാലിക് ബിൻ ത്വാഹ അല്‍ ശൈബി എന്നിവരായിരുന്നു കൈമാറ്റ ചടങ്ങില്‍ ഒപ്പുവച്ചത്.

ഇത്തവണത്തെ ഏറ്റവും പ്രായം കൂടിയ ഹജ്ജ് തീർഥാടക; ഇന്തോനേഷ്യയില്‍ നിന്നുള്ള 104കാരി മക്കയില്‍

കറുത്ത ചായം പൂശിയ പട്ടുനൂലില്‍ നെയ്തെടുത്ത പുതിയ കിസ്വ, വരാനിരിക്കുന്ന പുതിയ ഹിജ്റ വർഷത്തിന്റെ തുടക്കമായ മുഹറം ഒന്നിന് കഅ്ബയില്‍ അണിയിക്കും.14 മീറ്റർ ഉയരമുള്ള കിസ്വയുടെ മുകള്‍ഭാഗത്തായി 95 സെന്റീമീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള ബെല്‍റ്റ് ഉണ്ട്. ഇസ്ലാമിക കാലിഗ്രാഫിയും ഡിസൈനുകളും ഉള്‍ക്കൊള്ളുന്ന 16 പാനലുകള്‍ ചേർത്താണ് കിസ്വ തയാറാക്കിയിരിക്കുന്നത്. വിശുദ്ധ കഅ്ബയുടെ പരിപാലനത്തിലും കിസ്വ നിർമാണത്തിലും സഊദി ഭരണകൂടം പുലർത്തുന്ന അതീവ ജാഗ്രതയുടെ തെളിവാണ് ഈ വാർഷിക ചടങ്ങ്.

Makkah Deputy Governor Prince Saud bin Mishaal handed over the new Kaaba Kiswa to the chief gatekeeper on behalf of King Salman. The Holy Kaaba will be adorned with the new black silk covering on Muharram 1, marking the start of the Islamic New Year.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham