Dailyhunt
കുവൈത്ത് കെ.എം.സി.സി യാത്രയയപ്പ് നല്‍കി

കുവൈത്ത് കെ.എം.സി.സി യാത്രയയപ്പ് നല്‍കി

കുവൈത്ത് സിറ്റി: രണ്ടു പതിറ്റാണ്ടു കാലത്തെ കുവൈത്ത് പ്രവാസത്തിനുശേഷം നാട്ടിലേക്കു പോകുന്ന നാദാപുരം നിയോജക മണ്ഡലം കുവൈത്ത് കെ.എം.സി.സി അംഗം ലത്വീഫ് വള്ളുവച്ചേരിക്ക് മണ്ഡലം കമ്മറ്റിയുടെ കീഴില്‍ യാത്രയയപ്പ് നല്‍കി.

ഫർവാനിയയില്‍ കുവൈത്ത് കെ.എം.സി.സി ഓഫിസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ട്രഷറർ ഹാരിസ് വള്ളിയോത്ത് ഉദ്ഘടനം ചെയ്തു.

പെർമിറ്റില്ലാത്ത 17 പേരെ മക്കയിലെത്തിക്കാൻ ശ്രമം; രണ്ട് സഊദി പൗരന്മാർ അറസ്റ്റില്‍

സംസ്ഥാന ഭാരവാഹികളായ എം.ആർ നാസർ, ഇക്ബാല്‍ മാവിലാടം, സലാം ചെട്ടിപ്പടി, സംസ്ഥാന ഉപദേശക സമിതി അംഗം ഇബ്രാഹിം ഹാജി കൊടക്കാട്, ജില്ലാ കൗണ്‍സിലർമാരായ ഇസ്മായില്‍ ചേലക്കാട്, ഫൈസല്‍ എൻ.കെ, മണ്ഡലം സെക്രട്ടറി മുഹമ്മദ് കൊടക്കാട്, നൗഷാദ് തിരുവട്ടേരി തുടങ്ങിയവർ ആശംസകള്‍ നേർന്നു സംസാരിച്ചു. ലത്വീഫ്നുള്ള നാദാപുരം മണ്ഡലം കമ്മറ്റിയുടെ സ്നേഹാദരവ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ നാസറും സംസ്ഥാന ഉപദേശക സമിതി അംഗം ഇബ്രാഹിം ഹാജിയും ചേർന്ന് നല്‍കി. യാത്രയയപ്പിന് നന്ദി അറിയിച്ചുകൊണ്ട് ലത്വീഫ് വള്ളുവച്ചേരി സംസാരിച്ചു. മണ്ഡലം സെക്രട്ടറിമാരായ ഫായിസ് ഇ.വി സ്വാഗതവും മജീദ് മുറിച്ചാണ്ടി നന്ദിയും പറഞ്ഞു.

Kuwait KMCC Nadapuram Constituency Committee organized a farewell ceremony for Latheef Valluvacherry, who is returning home after 20 years of expatriate life. State Treasurer Harris Valliyoth inaugurated the event held at the Farwaniya office, where Latheef was honored for his long-standing services to the organization.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham