Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെര്‍മിറ്റില്ലാത്ത 17 പേരെ മക്കയിലെത്തിക്കാൻ ശ്രമം; രണ്ട് സഊദി പൗരന്മാര്‍ അറസ്റ്റില്‍

പെര്‍മിറ്റില്ലാത്ത 17 പേരെ മക്കയിലെത്തിക്കാൻ ശ്രമം; രണ്ട് സഊദി പൗരന്മാര്‍ അറസ്റ്റില്‍

റിയാദ്: ഹജ്ജ് ചട്ടങ്ങള്‍ ലംഘിച്ച്‌ മക്കയിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് സഊദി പൗരന്മാർ സുരക്ഷാ സേനയുടെ പിടിയില്‍.

പാകിസ്ഥാൻ സ്വദേശികളായ 17 പേരെ നിയമവിരുദ്ധമായി മക്കയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഉള്‍പ്രദേശങ്ങളിലെ റോഡുകളിലൂടെയും താഴ്വരകളിലൂടെയും ഇവരെ എത്തിക്കാനായിരുന്നി ശ്രമം. പിടിയിലായവർക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

സഊദി-ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി; സുരക്ഷയും ഉഭയകക്ഷി ബന്ധവും ചർച്ചയായി

സുരക്ഷാ നിർദേശങ്ങള്‍ എല്ലാവരും കർശനമായി പാലിക്കണമെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് മുജാഹിദീൻ അഭ്യർഥിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതരുമായി സഹകരിക്കണമെന്നും നിയമലംഘകർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999 എന്ന നമ്പറിലും വിളിച്ച്‌ റിപ്പോർട്ട് ചെയ്യണമെന്നും വ്യക്തമാക്കി. ഹജ്ജ് തീർത്ഥാടനം സുരക്ഷിതമായും വ്യവസ്ഥാപിതമായും പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വലിയ പരിശോധനകളാണ് സൗദി അറേബ്യ ഉടനീളം നടത്തിവരുന്നത്.

Two Saudi citizens were arrested by Hajj security forces for attempting to transport 17 Pakistani residents into Makkah without Hajj permits. The violators used unpaved roads and valleys to evade checkpoints, and legal actions have been initiated against them by the General Administration of Mujahideen.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham