Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോദിയുടെ വീഡിയോ നീക്കംചെയ്ത സംഭവം; മെറ്റ ഉദ്യോഗസ്ഥരെ വിളിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

മോദിയുടെ വീഡിയോ നീക്കംചെയ്ത സംഭവം; മെറ്റ ഉദ്യോഗസ്ഥരെ വിളിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ മെറ്റയുടെ പ്ലാറ്റ്ഫോമില് നിന്ന് താല്ക്കാലികമായി നീക്കം ചെയ്ത സംഭവത്തില് കമ്പനിയുടെ പബ്ലിക് പോളിസി മേധാവി ജോയല് കപ്ലാനെയും ഇന്സ്റ്റഗ്രാമിലെ സാങ്കേതിക ഉദ്യോഗസ്ഥനെയും കേന്ദ്ര സര്ക്കാര് വിളിച്ചുവരുത്തി.

ഓഗസ്റ്റ് 5-ന് നടക്കുന്ന യോഗത്തില് പങ്കെടുക്കാനാണ് ഇവരോട് നിര്ദേശിച്ചിരിക്കുന്നത്.

മെറ്റയുടെ അല്ഗോരിതങ്ങള് എങ്ങനെ പ്രവര്ത്തിക്കുന്നുവെന്നും ചില ഉള്ളടക്കങ്ങള്ക്ക് പ്ലാറ്റ്ഫോമുകളില് കൂടുതല് ദൃശ്യപരത ലഭിക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്നും മനസ്സിലാക്കുകയാണ് സര്ക്കാരിന്റെ ലക്ഷ്യം. മെറ്റയ്ക്കെതിരെ കൂടുതല് കര്ശന നിയന്ത്രണങ്ങള് കൊണ്ടുവരാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

'രാജിവെച്ചാല് മിനിറ്റുകള്ക്കകം സ്വീകരിക്കും'; വിമതര്ക്കു മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാര്

പ്രധാനമന്ത്രിയുടെ വീഡിയോ താല്ക്കാലികമായി നീക്കം ചെയ്ത സംഭവത്തില് മെറ്റ നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. എന്നാല്, കമ്പനി ചൂണ്ടിക്കാട്ടിയ 'സാങ്കേതിക തകരാര്' സംബന്ധിച്ച രേഖാമൂലമുള്ള വിശദീകരണവും പോസ്റ്റ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ഔദ്യോഗിക മാപ്പപേക്ഷയും സര്ക്കാര് ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്ട്ടുകള്.

സര്ക്കാരിനെ വിമര്ശിക്കുന്നതടക്കമുള്ള ചില പോസ്റ്റുകള്ക്ക് മെറ്റയുടെ പ്ലാറ്റ്ഫോമുകളില് അമിതമായ പ്രചാരം ലഭിക്കുന്നുവെന്ന പരാതികളും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ ഉള്ളടക്കങ്ങളുടെ വ്യാപനത്തെ മെറ്റയുടെ അല്ഗോരിതങ്ങള് സ്വാധീനിക്കുന്നുണ്ടോയെന്നും കമ്പനിയുടെ റെക്കമന്ഡേഷന് സംവിധാനവും തെറ്റായി ഉള്ളടക്കങ്ങള് നീക്കം ചെയ്യുന്നത് തടയാനുള്ള സുരക്ഷാ സംവിധാനങ്ങളും യോഗത്തില് പരിശോധിക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിന് പുറമെ, അടുത്തിടെ നടന്ന കോക്രോച്ച്‌ ജനത പാര്ട്ടിയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചതും മെറ്റയ്ക്കെതിരായ കേന്ദ്ര സര്ക്കാരിന്റെ കര്ശന നിലപാടിന് കാരണമായെന്നാണ് വിലയിരുത്തല്.

The central government has summoned Meta’s Head of Public Policy, Joel Kaplan, and a technical official from Instagram over the temporary removal of a video of Prime Minister Narendra Modi from Meta’s platforms.They have been asked to attend a meeting on August 5.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham