Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ പോസ്റ്റ്; വിരമിക്കാൻ രണ്ടുദിവസം ബാക്കിനില്‍ക്കെ പ്രിൻസിപ്പലിന് സസ്പെൻഷൻ

മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ പോസ്റ്റ്; വിരമിക്കാൻ രണ്ടുദിവസം ബാക്കിനില്‍ക്കെ പ്രിൻസിപ്പലിന് സസ്പെൻഷൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ഫേസ്ബുക്കിലൂടെ വിമർശിച്ച്‌ പോസ്റ്റിട്ട സർക്കാർ സ്കൂള്‍ പ്രിൻസിപ്പലിന് സസ്പെൻഷൻ.

തിരുവനന്തപുരം ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂള്‍ പ്രിൻസിപ്പല്‍ ജവാദ് സുബൈറിനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഈ അപ്രതീക്ഷിത നടപടി.

രാഹുല്‍ ഗാന്ധിക്കെതിരെ ഹരജി നല്‍കിയ ബി.ജെ.പി പ്രവർത്തകൻ ഇനി 'കൊക്രോച്ച്‌ ജനതാ പാർട്ടിക്ക്' പുറകെ; കോടതിയില്‍ ഹരജി

സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനും വ്യക്തിഹത്യ നടത്താനും പ്രിൻസിപ്പല്‍ ശ്രമിച്ചുവെന്നാണ് സസ്പെൻഷൻ ഉത്തരവില്‍ പറയുന്നത്. ഇത്തരം പ്രവൃത്തികളിലൂടെ വിദ്യാർഥികള്‍ക്കും അധ്യാപകർക്കും ഇടയില്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് പ്രിൻസിപ്പല്‍ ബോധപൂർവ്വം ശ്രമിച്ചതായും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.

സ്കൂള്‍ പ്രിൻസിപ്പലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണം നടന്നതും തുടർന്ന് നടപടിയുണ്ടായതും.

അതേസമയം, പ്രിൻസിപ്പലിനെതിരെയുള്ള അച്ചടക്ക നടപടി തിടുക്കപ്പെട്ടുള്ളതാണെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ആരോപിച്ച്‌ ഒരുവിഭാഗം അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

a college principal was suspended from service just two days before their official retirement for posting content on social media that criticized chief minister v.d. satheesan

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham