Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒമാനില്‍ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍

ഒമാനില്‍ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍

മസ്കത്ത്: ഒമാനില് വന്തോതില് ലഹരിവസ്തുക്കള് കൈവശം വച്ചിരുന്ന രണ്ട് ഏഷ്യന് സ്വദേശികളെ റോയല് ഒമാന് പൊലിസ് അറസ്റ്റ് ചെയ്തു.

തെക്കന് ബാത്തിന ഗവര്ണറേറ്റില് നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെയാണ് ഇവര് പിടിയിലായത്.

മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും തുടര്നടപടികളും. സംശയാസ്പദമായ സാഹചര്യത്തില് കണ്ടെത്തിയ പ്രതികളെ പരിശോധിച്ചപ്പോള് വിവിധ തരത്തിലുള്ള ലഹരിവസ്തുക്കള് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

പ്രതികളുടെ കൈവശത്തില്നിന്ന് കഞ്ചാവും ക്രിസ്റ്റല് മെത്ത് ഉള്പ്പെടെയുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതില് ചില ലഹരിവസ്തുക്കള് ദ്രാവക രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നുവെന്നും അധികൃതര് വ്യക്തമാക്കി. പരിശോധനയില്നിന്ന് രക്ഷപ്പെടാനായി പ്രത്യേക രീതിയിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്.

ഒമാനില്‍ കനത്ത ചൂട്; പല പ്രദേശങ്ങളിലും താപനില 48 ഡിഗ്രി കടന്നു

അറസ്റ്റിലായവര്ക്കെതിരേ നിയമനടപടികള് ആരംഭിച്ചതായി റോയല് ഒമാന് പൊലീസ് അറിയിച്ചു. രാജ്യത്ത് മയക്കുമരുന്ന് കടത്തും വില്പനയും തടയുന്നതിനായി കര്ശന പരിശോധനകളും നിരീക്ഷണങ്ങളും തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്ത്തു.

ഒമാനില് അടുത്തിടെ ലഹരിവസ്തു കേസുകളില് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിര്ത്തി മേഖലകള്, തുറമുഖങ്ങള്, കടല്മാര്ഗങ്ങള് എന്നിവ കേന്ദ്രീകരിച്ചാണ് സുരക്ഷാ ഏജന്സികളുടെ പരിശോധന ശക്തമാക്കിയിരിക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരിവസ്തു വ്യാപനം തടയാന് പ്രത്യേക നടപടികളും തുടരുന്നുണ്ട്.

Royal Oman Police arrested two Asian nationals in South Al Batinah for possessing illegal drugs, including cannabis and crystal meth.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham