Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഊദി-ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി; സുരക്ഷയും ഉഭയകക്ഷി ബന്ധവും ചര്‍ച്ചയായി

സഊദി-ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി; സുരക്ഷയും ഉഭയകക്ഷി ബന്ധവും ചര്‍ച്ചയായി

റിയാദ്: സഊദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസല്‍ ബിൻ ഫർഹാൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയല്‍ ബറോട്ടുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്ത നേതാക്കള്‍, പൊതുതാല്‍പ്പര്യങ്ങളില്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ബറോട്ട് നടത്തുന്ന പ്രാദേശിക പര്യടനത്തിന്റെ ഭാഗമായാണ് സഊദി സന്ദർശനം.

ജലസംരക്ഷണത്തില്‍ മാതൃകയായി സഊദി അറേബ്യ; പ്രശംസയുമായി ഖസാക്കിസ്ഥാൻ

സഊദിക്ക് പുറമെ ദോഹ, അബുദബി എന്നിവിടങ്ങള്‍ സന്ദർശിക്കുന്ന അദ്ദേഹം നാളെ മസ്കത്തില്‍ പര്യടനം അവസാനിപ്പിക്കും. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന അന്താരാഷ്ട്ര സംഭവവികാസങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ചയായി. കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ സഊദി-കാനഡ ബന്ധവും സമാധാന ശ്രമങ്ങളും ചർച്ചയായി. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറഹ് ജാബർ അല്‍ അഹമ്മദ് അല്‍ സബാഹുമായി മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തിരുന്നു.

Saudi Foreign Minister Prince Faisal bin Farhan met with French Foreign Minister Jean-Noël Barrot in Riyadh to discuss strengthening bilateral relations and regional security. The meeting, part of Barrot's Gulf tour, covered international developments impacting stability, alongside separate diplomatic talks with Canadian and Kuwaiti counterparts.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham