Dailyhunt
തുര്‍ക്കിയിലെ ഇസ്റാഈല്‍ കോണ്‍സുലേറ്റിന് നേരെ വെടിവെപ്പ്;  മൂന്ന് പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയിലെ ഇസ്റാഈല്‍ കോണ്‍സുലേറ്റിന് നേരെ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സ്താംബൂള്‍: തുർക്കിയിലെ ഇസ്താംബൂളില്‍ ഇസ്റാഈല്‍ കോണ്‍സുലേറ്റിന് സമീപം വൻ വെടിവെപ്പ്. ആക്രമണം നടത്തിയ മൂന്ന് പേരെ തുർക്കി സുരക്ഷാ സേന വെടിവെച്ചു കൊലപ്പെടുത്തി.

ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമണത്തില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകള്‍.

കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് എത്തിയ ആക്രമണകാരികള്‍ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലിസ് സംഘം ശക്തമായി തിരിച്ചടിച്ചു. ആക്രമണകാരികളെ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ സുരക്ഷാ സേന വധിച്ചു. പരുക്കേറ്റ പൊലിസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ഇറാനില്‍ വൻ സ്ഫോടനം; ഖാർഗ് എണ്ണ ടെർമിനലിന് നേരെ ആക്രമണമെന്ന് റിപ്പോർട്ട്

സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്താൻ മൂന്ന് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചതായി തുർക്കി നീതിന്യായ മന്ത്രി അക്കിൻ ഗുർലെക് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യമോ സംഘടനകളോ ഏതാണെന്ന് നിലവില്‍ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്തും ഇസ്താംബൂളിലെ മറ്റ് തന്ത്രപ്രധാനമായ ഇടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഗസ്സയിലെ ഇസ്റാഈല്‍ വംശഹത്യയെത്തുടർന്ന് തുർക്കിയും ഇസ്റാഈലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഈ കോണ്‍സുലേറ്റ് അടഞ്ഞുകിടക്കുകയാണ്. നിലവില്‍ ഇവിടെ ഇസ്റാഈല്‍ നയതന്ത്രജ്ഞരാരും താമസിക്കുന്നില്ല.

2023 ഒക്ടോബർ 7-ന് ഗസ്സയില്‍ ആരംഭിച്ച സൈനിക നീക്കത്തിനെതിരെ തുർക്കി അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമർശനമാണ് ഉന്നയിച്ചു വരുന്നത്. ഇതിന്റെ ഭാഗമായാണ് ഇസ്റാഈലിലെ തങ്ങളുടെ പ്രതിനിധികളെ തിരിച്ചുവിളിക്കാനും കോണ്‍സുലേറ്റ് പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി നിർത്താനും തുർക്കി തീരുമാനിച്ചത്.

on tuesday morning, an armed attack took place near the israeli consulate in istanbul's besiktas district.three assailants opened fire in the high-security area, leading to a swift response from turkish security forces.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham