ആലപ്പുഴ: ഉസ്ബെക്കിസ്ഥാനില് കൊല്ലപ്പെട്ട മലയാളി വിദ്യാര്ഥിനിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്ട്ടം ചെയ്യും. വണ്ടാനം മെഡിക്കല് കോളജില് വെച്ചാണ് റീ പോസ്റ്റ്മോര്ട്ടം നടത്തുക.
തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് നടപടി.
നേരത്തെ ഉസ്ബെക്കിസ്ഥാനില്വെച്ച് പെണ്കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്ട്ടം ചെയ്തിരുന്നു. ഇന്ത്യയില് കേസ് രജിസ്റ്റര് ചെയ്യുന്നതിനായാണ് റീ പോസ്റ്റ്മോര്ട്ടം നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് സഹപാഠിയുടെ ആക്രമണത്തില് ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ കൊല്ലപ്പെട്ടത്. കേസില് മലപ്പുറം പെരിന്തല്മണ്ണ സ്വദേശി സദറുല് അനം ആണ് പ്രതി. സാവരിയയെ പ്രതി ലാപ്ടോപ്പ് കൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നു.
കള്ളാടി മണ്ണിടിച്ചില്; ഒരു മൃതദേഹം കൂടി കണ്ടെത്തി; കാണാമറയത്ത് നാലുപേര്
മര്ദനത്തിനിടെ തലച്ചോറില് രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. സംഭവത്തില് പ്രതിയെ ഉസ്ബെക്കിസ്ഥാന് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
സാവരിയയും സദറുല് അനവും സുഹൃത്തുക്കളായിരുന്നു. മെഡിക്കല് യൂണിവേഴ്സിറ്റിയിലെ മൂന്നാം വര്ഷ വിദ്യാര്ഥിനിയാണ് സാവരിയ.
body of malayali student killed in uzbekistan to undergo a second post-mortem in kerala

