Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ; കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ; കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ മെയ് 4 തിങ്കളാഴ്ച കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ക്രമസമാധാന പാലനത്തിന്റെ ഭാഗമായി മുൻകരുതല്‍ നടപടിയെന്ന നിലയിലാണ് ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിംഗ് ഉത്തരവിറക്കിയത്. വോട്ടെണ്ണല്‍ ദിനത്തിലും തുടർന്നുള്ള ആഘോഷങ്ങളിലും സംഘർഷ സാധ്യത ഒഴിവാക്കാൻ പൊലിസും കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

പ്രധാന നിയന്ത്രണങ്ങള്‍

ജില്ലയിലുടനീളം പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുന്നതിന് മുൻകൂട്ടി പൊലിസിന്റെ അനുമതി വാങ്ങിയിരിക്കണം. എല്ലാ പ്രകടനങ്ങളും വൈകുന്നേരം 7 മണിക്ക് മുൻപായി അവസാനിപ്പിക്കേണ്ടതാണ്. ആഘോഷങ്ങളില്‍ ഡി.ജെ (DJ) പാർട്ടികള്‍ പാടില്ലെന്ന് പൊലിസ് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. പടക്കങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്.

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയില്‍

"ആഘോഷങ്ങള്‍ അതിരുകടന്നാലോ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള സംഘർഷങ്ങളുണ്ടായാലോ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കും എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയില്‍ സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്താൻ രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പ്രധാന കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ച്‌ സുരക്ഷ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.

In anticipation of the Kerala Assembly Election results on May 4, 2026, Kozhikode District Collector Snehil Kumar Singh has issued prohibitory orders across the district. This preventive measure aims to maintain public order and prevent potential clashes during victory celebrations.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham