Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വ്യക്തിത്വ വികസനത്തിന് സ്വയം അവബോധം; ഖത്തര്‍ ബ്ലൈൻഡ് സെന്ററില്‍ സെമിനാര്‍ സംഘടിപ്പിച്ചു

വ്യക്തിത്വ വികസനത്തിന് സ്വയം അവബോധം; ഖത്തര്‍ ബ്ലൈൻഡ് സെന്ററില്‍ സെമിനാര്‍ സംഘടിപ്പിച്ചു

ദോഹ: അംഗങ്ങളുടെ വ്യക്തിത്വ വികസനവും നൈപുണ്യവും വർധിപ്പിക്കുന്നതിനായി ഖത്തർ സോഷ്യല്‍ ആൻഡ് കള്‍ച്ചറല്‍ സെന്റർ ഫോർ ബ്ലൈൻഡ്, "നിങ്ങളുടെ കരുത്ത് കണ്ടെത്തുക: സ്വയം അവബോധവും വിനിമയ ശേഷിയും" എന്ന പ്രമേയത്തില്‍ ബോധവല്‍ക്കരണ സെമിനാർ സംഘടിപ്പിച്ചു.

മാനസികാരോഗ്യ വിദഗ്ധനും ലൈഫ് സ്കില്‍സ് പരിശീലകനുമായ താരിഖ് മുഹമ്മദിനാണ് ക്ലാസ് നയിച്ചത്. സ്വയം തിരിച്ചറിയുകയെന്നതാണ് വ്യക്തിത്വ വികസനത്തിന്റെ ആദ്യ പടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബഹ്റൈൻ; നോർത്ത് ബഹ്റൈൻ ഹൈവേ പദ്ധതി അവസാന ഘട്ടത്തില്‍

സോഷ്യല്‍ മീഡിയ വ്യക്തികളുടെ ചിന്താരീതികളിലും പെരുമാറ്റത്തിലും വരുത്തുന്ന സ്വാധീനത്തെക്കുറിച്ച്‌ ചർച്ച ചെയ്ത അദ്ദേഹം, ജീവിത യാഥാർഥ്യങ്ങള്‍ മറ്റൊന്നാണെന്ന് ഓർമപ്പെടുത്തി. സ്വന്തം ബലഹീനതകള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ച്‌ മുന്നേറിയെങ്കിലേ സ്വന്തം ആന്തരിക ശക്തി കണ്ടെത്താനാകുമെന്നും സെമിനാർ ചൂണ്ടിക്കാട്ടി. ചിന്തകള്‍, വികാരങ്ങള്‍, പെരുമാറ്റം എന്നിവ ഉള്‍പ്പെടുന്ന 'കോഗ്നിറ്റീവ് ട്രയാംഗിള്‍' എങ്ങനെയാണ് മനുഷ്യരുടെ പ്രതികരണങ്ങളെ സ്വാധീനിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

The Qatar Social and Cultural Center for Blind (QSCCB) organized an awareness seminar titled "Discover Your Strength: Self-Awareness and Communication Skills." Led by mental health expert Tariq Muhammad, the session explored personal growth, the influence of social media on behavior, and the 'Cognitive Triangle' of thoughts, feelings, and actions.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham