Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യാത്ര ഇനി സുഗമം; തീര്‍ഥാടകര്‍ക്കായി ഗതാഗത മേഖലയില്‍ വൻ പരിഷ്കാരങ്ങള്‍

യാത്ര ഇനി സുഗമം; തീര്‍ഥാടകര്‍ക്കായി ഗതാഗത മേഖലയില്‍ വൻ പരിഷ്കാരങ്ങള്‍

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി രാജ്യത്തെ റോഡ് ശൃംഖലകള്‍ അത്യാധുനിക രീതിയില്‍ നവീകരിച്ച്‌ സഊദി അറേബ്യ.

തീർഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കാൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ റോഡ് സർവേ-പരിശോധനാ സംവിധാനങ്ങളാണ് റോഡ്സ് ജനറല്‍ അതോറിറ്റി പുറത്തിറക്കിയിരിക്കുന്നത്. പ്രതിവർഷം 3 കോടി തീർഥാടകരെ സ്വീകരിക്കാൻ സാധിക്കുന്ന തരത്തില്‍ സഊദി വിഷൻ 2030ന്റെ ഭാഗമായി വൻ വിപുലീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒപ്പം അന്താരാഷ്ട്ര നിലവാരമനുസരിച്ച്‌ റോഡ് അപകടങ്ങള്‍ മൂലമുള്ള മരണനിരക്ക് ലക്ഷത്തില്‍ അഞ്ചില്‍ താഴെയായി കുറയ്ക്കുകയെന്നതും പ്രധാന ലക്ഷ്യമാണ്. ഇതിനായി അത്യാധുനിക സാങ്കേതിക വിദ്യകളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. റോഡുകളിലെ 0.05 മില്ലിമീറ്റർ വരെയുള്ള വിള്ളലുകളും കുഴികളും കണ്ടെത്താൻ കഴിയുന്ന ഹൈ-റെസല്യൂഷൻ ക്യാമറകളും ലേസർ സെൻസറുകളും ഇതില്‍ പ്രധാനമാണ്.

നിയമം ലംഘിച്ച്‌ മക്കയിലേക്ക് കാല്നടയായി കടക്കാന് ശ്രമിച്ച അഞ്ചുപേര് പിടിയില്

ഉപരിതലത്തിന്റെ കട്ടി, റോഡുകളുടെ അലൈൻമെന്റ്, തെന്നി വീഴാനുള്ള സാധ്യത എന്നിവ അളക്കാനുള്ള സംവിധാനങ്ങളും തിരക്ക് നിയന്ത്രിക്കാൻ കര-വ്യോമ-റെയില്‍-കടല്‍ മാർഗങ്ങളില്‍ വിപുലമായ ക്രമീകരണങ്ങളും രാജ്യത്ത് ഒരുക്കിയിട്ടുണ്ട്. വ്യോമ മേഖലയില്‍ 12,000 സർവിസുകളിലായി 31 ലക്ഷത്തിലധികം സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട 6 വിമാനത്താവളങ്ങളില്‍ 22,000 ജീവനക്കാരെ വിന്യസിച്ചുകൊണ്ടാണ് പ്രവർത്തനങ്ങള്‍. മശാഇർ മെട്രോ വഴി 20 ലക്ഷത്തിലധികം പേർക്കും ഹറമൈൻ അതിവേഗ ട്രെയിൻ വഴി 22 ലക്ഷത്തിലധികം പേർക്കും യാത്രാ സൗകര്യം ലഭിക്കും. ഒപ്പം തീർഥാടകർക്കായി 33,000 ബസുകളും 5,000 ടാക്സികളും നിരത്തിലിറങ്ങും. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാൻ സിറ്റി ചെക്ക്-ഇൻ സൗകര്യവും സംസം വെള്ളം മുൻകൂട്ടി അയക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ജിദ്ദ ഇസ്ലാമിക് പോർട്ട് വഴിയുള്ള കടല്‍യാത്രക്കാർക്കും സഊദി പോസ്റ്റ് വഴിയുള്ള ലഗേജ് നീക്കത്തിനും പ്രത്യേക സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ഏത് തരത്തിലുമുള്ള അടിയന്തര സാഹചര്യം നേരിടാൻ നാഷനല്‍ ട്രാൻസ്പോർട്ട് സേഫ്റ്റി സെന്റർ 24 മണിക്കൂറും സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Saudi Arabia's Roads General Authority has deployed the world's largest road survey and inspection systems to ensure pilgrim safety for the 2026 Hajj season. Utilizing high-resolution cameras and laser sensors capable of detecting 0.05 mm cracks, the initiative aligns with Saudi Vision 2030 to accommodate 30 million pilgrims and reduce road fatalities significantly.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham