Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി: ഒളിവില്‍പ്പോയ പ്രതിയെ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍നിന്ന് പിടികൂടി

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി: ഒളിവില്‍പ്പോയ പ്രതിയെ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍നിന്ന് പിടികൂടി

True Vartha 6 days ago

പെരുനാട്: പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊള്ളാച്ചിയില്‍ നിന്ന് പോലീസ് പിടികൂടി.

കോട്ടയം പാലാ ഭരണങ്ങാനം ഉളനാട് ഇഞ്ചമാല വീട്ടില്‍ ആര്‍. ശിവരാജന്‍ (45) ആണ് അറസ്റ്റിലായത്.

മേയ് 9 മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള കാലയളവില്‍ കോട്ടയം കഞ്ഞിക്കുഴി മോസ്‌കോ പ്രദേശത്തുള്ള പ്രതിയുടെ വീട്ടില്‍വച്ച്‌ പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവത്തില്‍ പെരുനാട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ഒളിവില്‍ കഴിയുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് വിപുലമായ അന്വേഷണം നടത്തി. വിവിധ സ്ഥലങ്ങളില്‍ പരിശോധനകളും നിരീക്ഷണവും നടത്തിവന്ന അന്വേഷണ സംഘത്തിന് പ്രതി തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് അവിടെയെത്തിയ പോലീസ് സംഘം 2026 നവംബര്‍ 16-ന് രാവിലെ 8.20-ന് പ്രതിയെ പിടികൂടുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം റാന്നി ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ പെരുനാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സര്‍ക്കിള്‍ ജി. സുരേഷ് കുമാര്‍, എസ്.സി.പി.ഒമാരായ സുമേഷ് എസ്., ബിജു വിശ്വനാഥന്‍, ലാല്‍ പി.കെ., സി.പി.ഒമാരായ ശരത് ചന്ദ്രന്‍, ശ്രീകാന്ത് എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണത്തിലും പ്രതിയെ പിടികൂടുന്നതിലും നിര്‍ണായക പങ്കുവഹിച്ചത്.

പ്രതിയെ പത്തനംതിട്ട അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി (പോക്‌സോ സ്‌പെഷ്യല്‍ കോടതി)യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: True Vartha Malayalam